Sorry, you need to enable JavaScript to visit this website.

റെക്കോര്‍ഡോടെ ദേവദത്ത്, ഇന്ത്യന്‍ കുപ്പായം അരികെ

ദല്‍ഹി - വിജയ് ഹസാരെ ട്രോഫിയിലെ മിന്നുന്ന പ്രകടനത്തോടെ കര്‍ണാടകയുടെ മലയാളി ഓപണര്‍ ദേവദത്ത് പടിക്കല്‍ ഇന്ത്യന്‍ കുപ്പായത്തിനരികെ. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരക്ക് ടീമിനെ തെരഞ്ഞെടുക്കാനൊരുങ്ങുന്ന ദേശീയ സെലക്ടര്‍മാര്‍ക്ക് മുന്നിലേക്കാണ് ദേവദത്ത് മറ്റൊരു മിന്നുന്ന സെഞ്ചുറി സമ്മാനിച്ചിരിക്കുന്നത്. ആദ്യമായാണ് ലിസ്റ്റ് എ ക്രിക്കറ്റില്‍ ഒരു ഇന്ത്യന്‍ താരം തുടര്‍ച്ചയായി നാല് സെഞ്ചുറിയടിക്കുന്നത്. ഓപണര്‍മാരായ ക്യാപ്റ്റന്‍ രവികുമാര്‍ സമര്‍ഥും (158 പന്തില്‍ 192. 3 സിക്‌സര്‍, 22 ബൗണ്ടറി) ദേവദത്തും (119 പന്തില്‍ 101, 2 സിക്‌സര്‍, 10 ബൗണ്ടറി) ഒന്നാം വിക്കറ്റില്‍ കെട്ടിപ്പടുത്ത 249 റണ്‍സിന്റെ കൂട്ടുകെട്ടാണ് കര്‍ണാടകയെ വന്‍ സ്‌കോറിലേക്ക് നയിച്ചത്. മനീഷ് പാണ്ഡെയും (20 പന്തില്‍ 34 നോട്ടൗട്ട്) സമര്‍ഥും അവസാന ഓവറുകളില്‍ കേരളാ ബൗളര്‍മാരെ നിലത്തു നിര്‍ത്തിയില്ല.
ടൂര്‍ണമെന്റില്‍ 52 (യു.പിക്കെതിരെ), 97 (ബിഹാറിനെതിരെ), 152 (ഒഡിഷക്കെതിരെ), 126 നോട്ടൗട്ട് (കേരളത്തിനെതിരെ), 145 നോട്ടൗട്ട് (റെയില്‍വേസിനെതിരെ), 101 (കേരളത്തിനെതിരെ) എന്നിങ്ങനെയാണ് ദേവദത്തിന്റെ സ്‌കോര്‍. 

Latest News