Sorry, you need to enable JavaScript to visit this website.

തല്‍ക്കാലം ഞാന്‍ ഇവിടെ തന്നെയുണ്ട് -ഫെദരര്‍

ദോഹ- പരിക്കുമൂലം ഒരു വര്‍ഷത്തിലേറെയായി ടെന്നിസ് കോര്‍ട്ടില്‍നിന്ന് വിട്ടുനില്‍ക്കുകയാണെങ്കിലും തല്‍ക്കാലം വിരമിക്കുന്ന കാര്യം ആലോചിച്ചിട്ടില്ലെന്ന് മുന്‍ ലോക ഒന്നാം നമ്പര്‍ റോജര്‍ ഫെദരര്‍. ദോഹയില്‍ ഖത്തര്‍ ഓപണ്‍ കളിക്കാനെത്തിയതാണ് 39 കാരന്‍. കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയന്‍ ഓപണ്‍ സെമി ഫൈനലില്‍ നോവക് ജോകോവിച്ചിനോട് തോറ്റ ശേഷം ഇതുവരെ സ്വിസ് താരം മത്സരങ്ങളില്‍നിന്ന് വിട്ടുനില്‍ക്കുയായിരുന്നു. ഇതിനിടെ രണ്ടു തവണ ശസ്ത്രക്രിയയും നടത്തി.
നാല്‍പതിനടുത്ത ഒരു കളിക്കാരന്‍ ഇത്ര ദീര്‍ഘകാലം പരിക്കുമൂലം വിട്ടുനിന്നശേഷം തിരികെ വരുന്നത് വളരെ അപൂര്‍വമാണെന്ന് ഫെദരര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
 

Latest News