Sorry, you need to enable JavaScript to visit this website.

ദർബ് ചുരത്തിൽ  ട്രെയിലർ കത്തി മരിച്ച  യുപി സ്വദേശിയുടെ  മൃതദേഹം മറവ് ചെയ്തു.

ദർബ്  ചുരത്തിൽ  ട്രെയിലർ കത്തി മരിച്ച  യുപി സ്വദേശി ഷജാബ് ഫാ

അബഹ- ദർബ് ചുരത്തിൽ കാറും ട്രെയിലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ച യു.പി സ്വദേശിയുടെ മൃതദേഹം അബഹ ഷൗഹത്ത്  ഖബർസ്ഥാനിൽ മറവുചെയ്തു.  ഉത്തർപ്രദേശ് കമാൽ പൂർ സ്വദേശി ഷജാബ് ഫാ ഫാരെഹിം (33) മൃതദേഹമാണ് അബഹ തായിഫ് റോഡിലുള്ള  മഖ്ബറയിൽ മറവ് ചെയ്തത്.  ഇടിയുടെ ആഘാതത്തിൽ  ട്രെയിലർ പൂർണ്ണമായും  കത്തി നശിക്കുകയും  കാർ തീപിടിച്ച് കൊക്കയിലേക്ക് മറിയുകയായിരുന്നു. 
ജിദ്ദ കോൺസുലേറ്റ് സാമൂഹ്യ ക്ഷേമ വിഭാഗം അംഗവും ഇന്ത്യൻ സോഷ്യൽ ഫോറം അസീർ  സെൻട്രൽ കമ്മറ്റി വൈസ് പ്രസിഡണ്ടുമായ ഹനീഫ്  മഞ്ചേശ്വരത്തിന്റെ   ഇടപെടലിലാണ്  ദിവസങ്ങൾക്കുള്ളിൽ തന്നെ  മൃതദേഹം മറവ് ചെയ്യാൻ  സാധിച്ചത്.  അപകടത്തിൽ  തീപിടിച്ച രണ്ടു വാഹനങ്ങളും  കത്തിയമരുകയായിരുന്നു. 

മേക്‌സോൺ ലോജിസ്റ്റിക്  കമ്പനിയിൽ  െ്രെഡവറായി  ജോലിചെയ്തിരുന്ന  ഷജാബ് അവിവാഹിതനാണ്.   ഫാരെഹിം തസവാർ ദമ്പതികളുടെ മൂത്ത മകനാണ്.   സോഷ്യൽ ഫോറം   പ്രതിനിധികളായ   അൻവർ താനൂർ, യൂനുസ് പൂതാണി, കബീർ ചടയമംഗലം എന്നിവർ   ഖബറടക്കത്തിന്  വേണ്ട സഹായങ്ങൾ ചെയ്തു.  രേഖകൾ ശരിയാക്കുന്നതിനു വേണ്ടി സകാക്കയിൽ നിന്നും സഹോദരൻ ഷാരൂഖ് എത്തിയിരുന്നു. 

Latest News