Sorry, you need to enable JavaScript to visit this website.
Saturday , April   17, 2021
Saturday , April   17, 2021

ഹര്‍മന്‍പ്രീതിന് അപൂര്‍വ സെഞ്ചുറി

ലഖ്‌നൗ - കഴിഞ്ഞ മാര്‍ച്ചില്‍ ട്വന്റി20 ലോകകപ്പ് കളിച്ച ശേഷം ആദ്യമായി ഇന്ത്യന്‍ വനിതകള്‍ ഒരു രാജ്യാന്തര മത്സരത്തിന് ഇറങ്ങുന്നു. ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പര ഞായറാഴ്ച ലഖ്‌നൗവില്‍ ആരംഭിച്ചപ്പോള്‍ ഹര്‍മന്‍പ്രീത് കൗറിന് അത് അപൂര്‍വ സെഞ്ചുറിയായി. നൂറ് ഏകദിനം കളിക്കുന്ന അഞ്ചാമത്തെ ഇന്ത്യന്‍ കളിക്കാരിയാണ് ഹര്‍മന്‍പ്രീത്.. തിരുവനന്തപുരത്തിന് അനുവദിച്ച ഈ പരമ്പര കാര്യവട്ടത്ത് സൈനിക റിക്രൂട്ട്‌മെന്റ് റാലി നടക്കുന്നതിനാലാണ് ലഖ്‌നൗവിലേക്ക് മാറ്റിയത്. 
ഏകദിന ലോകകപ്പ് ആസന്നമായിരിക്കെ ഇംഗ്ലണ്ടും ന്യൂസിലാന്റും ഓസ്‌ട്രേലിയയുമൊക്കെ നിരന്തരം കളിക്കുന്നുണ്ട്. എന്നാല്‍ ഇന്ത്യന്‍ ടീമിന്റെ പരമ്പരകള്‍ തുടര്‍ച്ചയായി റദ്ദാക്കപ്പെട്ടു.
മിഥാലി രാജാണ് ഇന്ത്യയെ നയിക്കുന്നത്. സുനെ ലൂസ് ദക്ഷിണാഫ്രിക്കയെ നയിക്കുന്നു. നാട്ടില്‍ നടന്ന പരമ്പരയില്‍ പാക്കിസ്ഥാനെ തോല്‍പിച്ച ആത്മവിശ്വാസത്തിലാണ് ദക്ഷിണാഫ്രിക്കന്‍ ടീം. മത്സരത്തിന് ഇരിപ്പിട ശേഷിയുടെ പത്ത് ശതമാനം കാണികളെ അനുവദിക്കും. 

Latest News