Sorry, you need to enable JavaScript to visit this website.

ശ്രീശാന്തും ഉത്തപ്പയും ഫോം തുടരുമോ?

ന്യൂദല്‍ഹി - വിജയ് ഹസാരെ ട്രോഫി ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ നോക്കൗട്ട് മത്സരങ്ങള്‍  ദല്‍ഹി ഫിറോസ് ഷാ കോട്‌ല ഗ്രൗണ്ടില്‍ ആരംഭിക്കും. ദല്‍ഹിയും ഉത്തരാഖണ്ഡും തമ്മിലുള്ള പ്ലേഓപ് അവസാന ക്വാര്‍ട്ടര്‍ ഫൈനലിസ്റ്റുകളെ തീരുമാനിക്കും. ഈ മത്സരം ജയിക്കുന്ന ടീം ഉത്തര്‍പ്രദേശുമായി ക്വാര്‍ട്ടര്‍ ഫൈനലില്‍ ഏറ്റുമുട്ടും. കേരളം നാളെ നിലവിലെ ചാമ്പ്യന്മാരായ കര്‍ണാടകയുമായി കളിക്കും. ഗുജറാത്ത്-ആ്ര്രന്ധാപ്രദേശ്, മുംബൈ-സൗരാഷ്ട്ര എന്നിങ്ങനെയാണ് മറ്റു ക്വാര്‍ട്ടര്‍ ഫൈനലുകള്‍.
ഇന്ത്യ-ഇംഗ്ലണ്ട് ട്വന്റി20 പരമ്പരക്കു മുന്നോടിയായി ക്വാരന്റൈനില്‍ കഴിയുന്ന ശിഖര്‍ ധവാന്റെ സേവനം ദല്‍ഹിക്കു ലഭിക്കില്ല. ഇംഗ്ലണ്ടിനെതിരായ പരമ്പര പൂര്‍ത്തിയാക്കിയ ഇശാന്ത് ശര്‍മ ദല്‍ഹി ടീമിനൊപ്പം ചേരും. മുംബൈയുടെ ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ് എന്നിവരും ഇംഗ്ലണ്ടിനെതിരായ പരമ്പര കാരണം വിട്ടുനില്‍ക്കും. 
കേരളം ഗ്രൂപ്പ് ഘട്ടത്തില്‍ കര്‍ണാടകയോട് തോറ്റിരുന്നു. എന്നാല്‍ കേരളത്തിന്റെ അതിഥി താരമായ മുന്‍ കര്‍ണാടക ഓപണര്‍ റോബിന്‍ ഉത്തപ്പയും പെയ്‌സ്ബൗളര്‍ ശ്രീശാന്തും ഉജ്വല ഫോമിലാണ്.
 

Latest News