Sorry, you need to enable JavaScript to visit this website.

നീണ്ട കാത്തിരിപ്പിനറുതി, സിന്ധു ഫൈനലില്‍

ബാസല്‍ - ലോക ചാമ്പ്യന്‍ പി.വി സിന്ധു സ്വിസ് ഓപണ്‍ ബാഡ്മിന്റണിന്റെ ഫൈനലില്‍ സ്ഥാനം പിടിച്ചു. നാലാം സീഡ് ഡെന്മാര്‍ക്കിന്റെ മിയ ബ്ലിഷ്‌ഫെല്‍റ്റിനെ 22-20, 21-10 ന് സിന്ധു തോല്‍പിച്ചു.തായ്‌ലന്റ് ഓപണില്‍ ലോക പന്ത്രണ്ടാം നമ്പര്‍ ബ്ലിഷ്‌ഫെല്‍റ്റിനോട് സിന്ധു തോറ്റിരുന്നു. 2019 ല്‍ ലോക ചാമ്പ്യനായ ശേഷം ഫോം മങ്ങിയ സിന്ധു പിന്നീട് ആദ്യമായാണ് ഒരു ടൂര്‍ണമെന്റില്‍ ഫൈനലിലെത്തുന്നത്. ഒളിംപിക്, ലോക ചാമ്പ്യന്‍ കരൊലൈന മാരിനുമായാണ് ഇന്ത്യന്‍ താരം ഫൈനല്‍ കളിക്കുക. ആവേശകരമായ സെമി ഫൈനലില്‍ തായ്‌ലന്റിന്റെ പോണ്‍പാവി ചോചുവാംഗിനെ 21-15, 20-22, 21-19 ന് സ്‌പെയിന്‍കാരി തോല്‍പിച്ചു. ഡബ്ള്‍സില്‍ രംഗിറെഡ്ഢി-ചിരാഗ് ഷെട്ടി സഖ്യം സെമി ഫൈനലിലെത്തിയിട്ടുണ്ട്.
പുരുഷ സെമി ഫൈനലില്‍ ഇന്ത്യയുടെ കിഡംബി ശ്രീകാന്ത് 13-21, 19-21 ന് ഡെന്മാര്‍ക്കിന്റെ വിക്ടര്‍ ആക്‌സല്‍സണിനോട് തോറ്റു. ആക്‌സല്‍സന്‍ തായ്‌ലന്റിന്റെ കുന്‍ലാവുത് വിറ്റിഡ്‌സാനുമായി ഫൈനലില്‍ ഏറ്റുമുട്ടും. മലേഷ്യയുടെ സി ജിയ ലീയെ 21-18, 21-10 ന് വിറ്റിഡ്‌സാന്‍ തകര്‍ത്തു. 

Latest News