Sorry, you need to enable JavaScript to visit this website.

ഐ.പി.എല്‍ ഇന്ത്യയില്‍ തന്നെ, വിശദാംശങ്ങള്‍ അറിയാം

മുംബൈ- അടുത്ത ഐ.പി.എല്‍ ടൂര്‍ണമെന്റ് ഇന്ത്യയില്‍ നടത്തും. ഏപ്രില്‍ ഒമ്പതിന് മുംബൈ ഇന്ത്യന്‍സും റോയല്‍ ചലഞ്ചേഴ്‌സും തമ്മിലുള്ള ഉദ്ഘാടന മത്സരത്തിന് ചെന്നൈ വേദിയൊരുക്കും. പ്ലേഓഫുകളും ഫൈനലും അഹമ്മദാബാദ് മോട്ടേര സ്‌റ്റേഡിയത്തിലായിരിക്കും. ആറ് നഗരങ്ങളിലായാണ് ടൂര്‍ണമെന്റ് നടക്കുക. അഹമ്മദാബാദ്, ബംഗളൂരു, ചെന്നൈ, ദല്‍ഹി, കൊല്‍ക്കത്ത, മുംബൈ എന്നിവിടങ്ങളില്‍. 56 ലീഗ് മത്സരങ്ങളുണ്ടാവും. ഫൈനല്‍ മെയ് 30 നാണ്.
തുടക്കത്തില്‍ കാണികള്‍ക്ക് പ്രവേശനമുണ്ടാവില്ല.
 

Latest News