Sorry, you need to enable JavaScript to visit this website.

വർഗീയ ശക്തികൾക്കെതിരെ രംഗത്തിറങ്ങാൻ മുസ്‌ലിം ജമാഅത്ത് ഫെഡറേഷൻ

കൊല്ലം- ഇസ്‌ലാമിനെയും മുസ്‌ലിംകളെയും കടന്നാക്രമിക്കുന്ന വർഗീയ ശക്തികൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കാനും മുസ്‌ലിംകൾ നേരിടുന്ന നീതി നിഷേധത്തിനും അവഹേളനത്തിനുമെതിരെ ഒറ്റക്കെട്ടായി രംഗത്തിറങ്ങാനും കൊല്ലത്ത് ചേർന്ന മുസ്‌ലിം സംഘടനാ നേതാക്കളുടെ സംയുക്ത യോഗം തീരുമാനിച്ചു. 

ഭരണ രംഗത്തും വിദ്യാഭ്യാസ, തൊഴിൽ മേഖലകളിലും സമുദായം കടുത്ത വിവേചനം നേരിടുന്നുണ്ട്. കേരളത്തിലെ വിദ്യാഭ്യാസ, തൊഴിൽ മേഖലകളിലെ സമുദായ പ്രാതിനിധ്യം സംബന്ധിച്ച് ധവളപത്രം പുറപ്പെടുവിക്കാൻ സർക്കാർ സന്നദ്ധമാകണമെന്ന് യോഗം ആവശ്യപ്പെട്ടു. നിയമസഭാ തെരഞ്ഞെടുപ്പിൽ ഉറച്ച മതേതര നിലപാടും രാഷ്ട്രീയ സദാചാരവുമുള്ളവരെ സ്ഥാനാർഥിയാക്കാൻ ജനാധിപത്യ കക്ഷികൾ സന്നദ്ധമാകണം. സ്ഥാനാർഥി നിർണയത്തിൽ എല്ലാ രാഷ്ട്രീയ യോഗ്യതകളുമുണ്ടായിട്ടും മതത്തിന്റെ പേരിൽ ഒഴിവാക്കപ്പെടുന്നത് ഇനിയും പൊറുക്കാനാവില്ലെന്നും യോഗം മുന്നറിയിപ്പു നൽകി. സമുദായ സംഘടനകളുടെ സമ്പൂർണമായ സംയുക്ത സമിതി രൂപീകരിക്കാൻ കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി ചെയർമാനായി അഡ്‌ഹോക് സമിതിക്ക് രൂപം നൽകി. 

യോഗത്തിൽ ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി അധ്യക്ഷനായി. ഡോ.ഹുസൈൻ മടവൂർ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി അഡ്വ. കെ.പി.മുഹമ്മദ്, ഡോ. എ.യൂനുസ് കുഞ്ഞ്, സയ്യിദ് മുഹ്‌സിൻ കോയ തങ്ങൾ (സമസ്ത കേരള ജംഇയ്യത്തുൽ ഉലമ), കെ.പി. അബൂബക്കർ ഹസ്രത്ത്, മൗലവി ഹസൻ ബസരി (ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ), ഡോ.ഹുസൈൻ മടവൂർ (കെ.എൻ.എം), ഇ.കെ. സിറാജുദ്ദീൻ (ജമാഅത്തെ ഇസ്‌ലാമി), അബ്ദുൽ ഷുക്കൂർ അൽ ഖാസിമി (ഓൾ ഇന്ത്യാ മുസ്‌ലിം പേഴ്‌സണൽ ലോ ബേർഡ്്), പാങ്ങോട് എ. ഖമറുദ്ദീൻ മൗലവി (ലജ്‌നത്തുൽ മുഅല്ലിമീൻ), ഡോ. പി.നസീർ (ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുൻ ഡയറക്ടർ), പ്രൊഫ.അബ്ദുൽ റഷീദ് (മെക്ക), കടയ്ക്കൽ ജുനൈദ് (കെ.എം.വൈ.എഫ്), പി.എം.എസ്.എ ആറ്റക്കോയ തങ്ങൾ (അജ്‌വ), എം.എസ് സലാമത്ത് (റാവുത്തർ ഫെഡറേഷൻ), എ. തമീമുദ്ദീൻ (കെ.എ.എം.എ), ഷാനവാസ് ഖാൻ (കെ.എ.ടി.എഫ്), ഷമീർ (പി.എഫ്.ഐ), മൈലക്കാട് ഷാ (സിറ്റിസൺ പ്രൊട്ടക്ഷൻ ഫോറം), എ. നജീർ( മുസ്‌ലിം സർവീസ് സൊസൈറ്റി), ഡോ.അബ്ദുൽ മജീദ് ലബ്ബ (എം.ഇ.എസ്), ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന നേതാക്കളായ എം.എ. സമദ്, അഡ്വ.ഷാനവാസ് ഖാൻ, കുളത്തൂപ്പുഴ സലീം, അഡ്വ.സാദിഖലി ഖാൻ, കണ്ണനല്ലൂർ നിസാമുദ്ദീൻ, അഡ്വ.കുറ്റിയിൽ ഷാനവാസ് ഖാൻ, അഡ്വ.നിയാസ് ഇടവ, അഡ്വ.കാര്യറ നസീർ എന്നിവർ പ്രസംഗിച്ചു. 

Latest News