Sorry, you need to enable JavaScript to visit this website.

ബുംറയുമായി വിവാഹം, വാര്‍ത്ത നിഷേധിച്ച് 'പ്രേമം'  സ്റ്റാര്‍ 

അഹമ്മദാബാദ് - ഇന്ത്യന്‍ പെയ്‌സ്ബൗളര്‍ ജസ്പ്രീത് ബുംറ വധു മലയാളി നടി അനുപമ പരമേശ്വരനുമായി വിവാഹിതനാവാന്‍ പോവുന്നുവെന്ന വാര്‍ത്തക്ക് ആന്റി ക്ലൈമാക്‌സ. 'പ്രേമം' സിനിമയിലൂടെ പ്രശസ്തയായ അനുപമ പരമേശ്വരന്‍ ഇരിങ്ങാലക്കുട സ്വദേശിയാണ്. വാര്‍ത്ത അനുപമയുടെ അമ്മ നിഷേധിച്ചു.  ഗുജറാത്തില്‍ നിന്നുള്ള ചിത്രം അനുപമ കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്തതാണ് ഊഹാപോഹങ്ങള്‍ക്ക് വഴിമരുന്നിട്ടത്.  
ബുംറയുടെ പ്രതിശ്രുത വധു സ്‌പോര്‍ട്‌സ് പ്രസന്ററും മോഡലുമായ സഞ്ജന ഗണേശനാണെന്ന് മറ്റൊരു റിപ്പോര്‍ട്ടും പ്രചരിക്കുന്നുണ്ട്. 2014 ലെ മിസ് ഇന്ത്യ ഫൈനലിസ്റ്റായ സഞ്ജന ഗണേശന്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ പ്രസന്റര്‍മാരുടെ ലിസ്റ്റിലുണ്ട്.
 

Latest News