Sorry, you need to enable JavaScript to visit this website.

ഇന്ത്യയില്‍ ആക്ടീവ് കോവിഡ് കേസുകള്‍ വീണ്ടും കൂടുന്നു; 18,327 പേർക്ക് കൂടി രോഗം, 108 പേർ മരിച്ചു

ന്യൂദൽഹി- രാജ്യത്ത്​ 18,327 പുതിയ കോവിഡ്​ കേസുകൾ കൂടി റിപ്പോർട്ട്​ ചെയ്​തു. 24 മണിക്കൂറിനിടെ 108 പേർ കോവിഡ്​ ബാധിച്ച്​ മരിച്ചതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ മരണസംഖ്യ 1,57,656 ആയി.

വിവിധ സംസ്ഥാനങ്ങളിലായി മൊത്തം കോവിഡ്​ കേസുകളുടെ എണ്ണം 1,11,92,088 ആയി. 1,80,304 പേരാണ്​ നിലവിൽ ചികിത്സയിലുള്ളത്​​. . 7,51,935 സാംപിളുകളാണ്​ വെള്ളിയാഴ്ച പരിശോധിച്ചത്​. 22,06,92,677 സാംപിളുകൾ ഇതുവരെ പരിശോധിച്ചുവെന്ന് ഐ.സി.എം.ആറിന്‍റെ കണക്കുകൾ വ്യക്തമാക്കുന്നു.

1,94,97,704 പേ​ർക്ക്​ കോവിഡ്​ വാക്​സിനേഷൻ ലഭ്യമാക്കിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. മാർച്ച്​ ഒന്നിനാണ്​ മുതിർന്ന പൗരൻമാർക്കും 45 വയസിന്​ മുകളിൽ പ്രായമുള്ള മറ്റ്​ രോഗബാധിതരുമായ വ്യക്തികൾക്ക്​ വാക്​സിൻ നല്‍കിത്തുടങ്ങിയത്.

Tags

Latest News