Sorry, you need to enable JavaScript to visit this website.

ഉശിരന്‍ തിരിച്ചുവരവ്, ബാഴ്‌സ ഫൈനലില്‍

ബാഴ്‌സലോണ - ആദ്യ പാദത്തിലെ 0-2 തോല്‍വി മറികടന്ന ബാഴ്‌സലോണ എക്‌സ്ട്രാ ടൈമില്‍ സെവിയയെ തോല്‍പിച്ച് സ്പാനിഷ് കോപ ഡെല്‍റേ ഫൈനലിലെത്തി. മൊത്തം 3-2 ലീഡ്. ഒരു പെനാല്‍ട്ടിയിലൂടെ സ്‌കോര്‍ തുല്യമാക്കാന്‍ കിട്ടിയ അവസരം സെവിയ തുലച്ചു. 
എക്‌സ്ട്രാ ടൈമിന്റെ തുടക്കത്തില്‍ ഡൈവിംഗ് ഹെഡറിലൂടെ മാര്‍ടിന്‍ ബ്രയ്തവൈറ്റാണ് വിജയ ഗോളടിച്ചത്. പന്ത്രണ്ടാം മിനിറ്റില്‍ ഉസ്മാന്‍ ദെംബെലെയും ഇഞ്ചുറി ടൈമില്‍ ജെറാഡ് പിക്വെയും നേടിയ ഗോളുകളാണ് കളി എക്‌സ്ട്രാ ടൈമിലേക്ക് നീട്ടിയത്. രണ്ടാം ഗോളിന് അല്‍പം മുമ്പ് സെവിയയുടെ ഫെര്‍ണാണ്ടൊ ചുവപ്പ് കാര്‍ഡ് കണ്ടു. 
സെവിയ നിറംകെട്ട പ്രതിരോധ ഫുട്‌ബോളാണ് കളിച്ചത്. രണ്ടാം പകുതിയില്‍ ലുക്കാസ് ഓകംപോസ് പെനാല്‍ട്ടി പാഴാക്കുകയും ചെയ്തു. ആദ്യ പാദത്തില്‍ സെവിയയോട് തോറ്റ ബാഴ്‌സലോണ പിന്നീട് ലീഗ് മത്സരത്തില്‍ അവരെ 2-0 ന് തോല്‍പിച്ചിരുന്നു. സെവിയയുടെ ഗ്രൗണ്ടിലാണ് ഇത്തവണ ഫൈനല്‍. ലെവാന്റെയും അത്‌ലറ്റിക് ബില്‍ബാവോയും തമ്മിലാണ് രണ്ടാം സെമി.
 

Latest News