Sorry, you need to enable JavaScript to visit this website.

ധനഞ്ജയ വഴങ്ങിയത്  തുടര്‍ച്ചയായ ഏഴ് സിക്‌സര്‍

കൂളിജ് - വെസ്റ്റിന്‍ഡീസും ശ്രീലങ്കയും തമ്മിലുള്ള ആദ്യ ട്വന്റി20 മത്സരം സംഭവബഹുലമായി. ഇന്റര്‍നാഷനല്‍ ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവില്‍ കന്നി ഹാട്രിക് നേടിയ അകില ധനഞ്ജയ തുടര്‍ന്നുള്ള ഏഴ് പന്തുകളിലും സിക്‌സര്‍ വഴങ്ങി. ശ്രീലങ്കയുടെ ഒമ്പതിന് 131 വെസ്റ്റിന്‍ഡീസ് 13.1 ഓവറില്‍ മറികടന്നു. നാലു വിക്കറ്റ് വിജയം. 
നാടകീയമായിരുന്നു മത്സരം. ശ്രീലങ്കയുടെ 131 റണ്‍സ് പിന്തുടര്‍ന്ന വിന്‍ഡീസ് 3.2 ഓവറില്‍ 52 റണ്‍സടിച്ചു. അകിലയാണ് ശ്രീലങ്കയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. തുടര്‍ന്നുള്ള മൂന്നു പന്തില്‍ എവിന്‍ ലൂയിസിനെയും ക്രിസ് ഗയ്‌ലിനെയും നിക്കൊളാസ് പൂരാനെയും സ്പിന്നര്‍ പുറത്താക്കി. ലെന്‍ഡല്‍ സിമണ്‍സ് ബൗണ്ടറിയോടെയാണ് ആ ഓവര്‍ അവസാനിപ്പിച്ചത്. അകിലയുടെ അടുത്ത ഓവറിലെ ആറ് പന്തും കാരന്‍ പോളാഡ് സിക്‌സറിന് പറത്തി. തൊട്ടടുത്ത ഓവറിലെ ആദ്യ പന്ത് ജെയ്‌സന്‍ ഹോള്‍ഡറും സിക്‌സറിനുയര്‍ത്തി. ആറ് പവര്‍പ്ലേ ഓവറില്‍ വെസ്റ്റിന്‍ഡീസ് നേടിയ 98 റണ്‍സും റെക്കോര്‍ഡാണ്. 4-0-62-3 ആണ് അകിലയുടെ ബൗളിംഗ്.
 

Latest News