Sorry, you need to enable JavaScript to visit this website.

ലാസിയൊ കളത്തിലിറങ്ങി, എതിര്‍ ടീം ഐസൊലേഷനില്‍

റോം - ഇറ്റാലിയന്‍ ഫുട്‌ബോളില്‍ പരിഹാസ്യമായ രംഗങ്ങള്‍. ടൂറിനോക്കെതിരായ മത്സരത്തിനായി റോം ഒളിംപിക് സ്റ്റേഡിയത്തില്‍ ലാസിയൊ ടീം കളത്തിലിറങ്ങി. എന്നാല്‍ ടൂറിനൊ ടീം ടൂറിന്‍ നഗരം വിട്ടിട്ടില്ല. എട്ട് കളിക്കാര്‍ക്കും രണ്ട് കോച്ചിംഗ് സ്റ്റാഫിനും കോവിഡ് സ്ഥിരീകരിച്ചതോടെ അവര്‍ ഐസൊലേഷനിലാണ്. ചൊവ്വാഴ്ച അര്‍ധ രാത്രിയോടെ മാത്രമേ അവരുടെ ഐസൊലേഷന്‍ കാലാവധി അവസാനിക്കൂ. കളി കഴിഞ്ഞ് മണിക്കൂറുകള്‍ക്കു ശേഷം മത്സരം നീട്ടിവെക്കാന്‍ സീരീ അ അധികൃതര്‍ തയാറായില്ല.
നേരത്തെ നാപ്പോളിക്കെതിരായ മത്സരത്തില്‍ ഇതുപോലെ യുവന്റസ് കളത്തിലിറങ്ങിയിരുന്നു.
 

Latest News