Sorry, you need to enable JavaScript to visit this website.

അമ്പത്തെട്ടുകാരന്‍ ശാസ്ത്രിക്ക് ഊഴം തെറ്റിച്ച് വാക്‌സിന്‍

അഹമ്മദാബാദ് - ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഹെഡ് കോച്ച് രവിശാസ്ത്രി അഹമ്മദാബാദിലെ അപ്പോളൊ ആശുപത്രിയില്‍ കോവിഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചു. ആശുപത്രി ജീവനക്കാര്‍ക്ക് അമ്പത്തെട്ടുകാരന്‍ നന്ദി പറഞ്ഞു. തിങ്കളാഴ്ച മുതല്‍ 60 ന് മുകളിലുള്ളവര്‍ വാക്‌സിന്‍ നല്‍കിത്തുടങ്ങിയിരുന്നു. എന്തുകൊണ്ടാണ് അറുപതില്‍ താഴെയുള്ള രവിശാസ്ത്രിക്ക് വാക്‌സിന്‍ നല്‍കിയതെന്നോ ഇന്ത്യന്‍ ടീമിന്റെ സപ്പോര്‍ട് സ്റ്റാഫില്‍ മറ്റാര്‍ക്കെങ്കിലും വാക്‌സിന്‍ ലഭിച്ചുവെന്നോ വ്യക്തമല്ല. 

Latest News