Sorry, you need to enable JavaScript to visit this website.

മര്‍ദ്ദനത്തിനിരയായ കുട്ടികളുടെ ചിത്രങ്ങള്‍ പ്രചരിപ്പിച്ചവര്‍ കുടുങ്ങും

മലപ്പുറം- തമിഴ്നാട് സ്വദേശികളായ അച്ഛനും രണ്ടാനമ്മയും ചേര്‍ന്ന് കുട്ടികളെ മമ്പാട് വെച്ച് ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തിന് ശേഷം കുട്ടികളുടെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിനെതിനെ കുറിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി സംസ്ഥാന പോലീസ് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കി. കേസില്‍ കുട്ടികളുടെ പേര് വിവരങ്ങളും ചിത്രങ്ങളും പ്രചരിപ്പിക്കുന്നത് ബാലനീതി നിയമപ്രകാരം കുറ്റമായതിനാല്‍ സംഭവത്തില്‍ ചൈല്‍ഡ് ലൈനിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ നേരത്തെ കേസെടുത്തിരുന്നു. എന്നാല്‍ തുടര്‍ നടപടികള്‍ ഉണ്ടാകാത്ത സാഹചര്യത്തിലാണ് വെല്‍ഫെയര്‍ കമ്മിറ്റി ഡി.ജി.പിക്ക് സംഭവത്തിന്റെ നിജസ്ഥിതികള്‍ ചൂണ്ടിക്കാട്ടി റിപ്പോര്‍ട്ട് നല്‍കിയത്. ഫെബ്രുവരി 24നാണ് സംഭവത്തില്‍ ചൈല്‍ഡ് ലൈന്റെ പരാതി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് നല്‍കിയത്. കമ്മിറ്റി പ്രാഥമിക അന്വേഷണം നടത്തുകയും സംഭവം സത്യമാണെന്ന് കണ്ടെത്തുകയും ചെയ്തു. തുടര്‍ന്ന് നിയമനടപടി ആവശ്യപ്പെട്ട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ കേസില്‍ തുടര്‍നടപടികള്‍ സ്വീകരിക്കാതെ വന്നതോടെയാണ് ഡി.ജി.പിക്ക് റിപ്പോര്‍ട്ട് കൈമാറിയത്.

 

 

 

Latest News