Sorry, you need to enable JavaScript to visit this website.

യു.എ.ഇയില്‍ റമദാന്‍ തമ്പുകള്‍ അനുവദിക്കില്ല

അബുദാബി-കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇപ്രാവശ്യം റമദാന്‍ തമ്പുകള്‍ അനുവദിക്കില്ലെന്ന് യു.എ.ഇ. കൂട്ടംകൂടുന്നത് ഒഴിവാക്കാനും സാമൂഹിക അകലം പാലിക്കണമെന്ന മാനദണ്ഡം കര്‍ശനമായി നടപ്പിലാക്കാനുമാണ് തമ്പുകള്‍ക്ക് അനുമതി നിഷേധിച്ചതെന്ന് ഇസ്‌ലാമിക് അഫയേഴ്‌സ് ആന്‍ഡ് ചാരിറ്റബിള്‍ ആക്ടിവിറ്റീസ് വിഭാഗം അറിയിച്ചു. യു.എ.ഇയില്‍ എല്ലായിടത്തും ഇത്തരം ടെന്റുകളില്‍ റമദാന്‍ കാലത്ത് സൗജന്യ നോമ്പുതുറ വിഭവങ്ങള്‍ വിതരണം ചെയ്തിരുന്നു. ഏപ്രില്‍ രണ്ടാം വാരത്തിലാണ് റമദാന്‍ തുടങ്ങുക.
കോവിഡ്19 ബാധിതരായ 15 പേര്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ യു.എ.ഇയില്‍ മരിച്ചു. പുതുതായി 2,721 പേര്‍ക്ക് രോഗം സ്ഥരീകരിച്ചതായും 1,666 പേര്‍ രോഗമുക്തിനേടിയതായും ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു.

 

Latest News