Sorry, you need to enable JavaScript to visit this website.

പി.എസ്.എല്‍ മത്സരത്തിന്  തൊട്ടുമുമ്പ് കളിക്കാരന് കോവിഡ്

ഇസ്്‌ലാമാബാദ് - പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ തിങ്കളാഴ്ച രാത്രിയിലെ മത്സരത്തിന് തൊട്ടുമുമ്പ് കളിക്കാരിലൊരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ക്വെറ്റ ഗ്ലേഡിയേറ്റേഴ്‌സിനെ നേരിടാനൊരുങ്ങുന്ന ഇസ്്‌ലാമാബാദ് യുനൈറ്റഡിന്റെ ഓസ്‌ട്രേലിയന്‍ ദേശീയ താരം ഫവാദ് ആലമിനാണ് രോഗം ബാധിച്ചത്. തുടര്‍ന്ന് മത്സരം നീട്ടി. രണ്ടു ദിവസമായി ഫവാദിന് രോഗലക്ഷണമുണ്ട്. തുടര്‍ന്ന് ഐസൊലേഷനിലേക്ക് മാറ്റിയിരുന്നു. എല്ലാ കളിക്കാരെയും വീണ്ടും പരിശോധിക്കാന്‍ സംഘാടകര്‍ ഉത്തരവിട്ടു. രാത്രി ഏഴരക്ക് തുടങ്ങേണ്ട കളി ഒമ്പത് മണിക്കാണ് ആരംഭിച്ചത്. 
ഈ സീസണിലെ രണ്ടാമത്തെ കോവിഡ് പ്രതിസന്ധിയാണ് ഇത്. ഫെബ്രുവരി 21 ന് പെഷാവര്‍ സാല്‍മിയുടെ ക്യാപ്റ്റന്‍ വഹാബ് റിയാസും കോച്ച് ഡാരന്‍ സാമിയും ജൈവകവചത്തിന് പുറത്തുള്ള ഒരാളുമായി സമ്പര്‍ക്കത്തില്‍ വന്നത് വലിയ ആശങ്ക സൃഷ്ടിച്ചിരുന്നു. തുടര്‍ന്ന് ഇരുവര്‍ക്കും ക്വാരന്റൈനില്‍ കഴിയേണ്ടി വന്നു. 

Latest News