Sorry, you need to enable JavaScript to visit this website.

ബാഴ്‌സലോണയിലെ പോലീസ് റെയ്ഡിന് കാരണം ഇതാണ്

മഡ്രീഡ് - ഞെട്ടിക്കുന്ന നീക്കത്തില്‍ ബാഴ്‌സലോണ സ്‌റ്റേഡിയത്തില്‍ പ്രവേശിച്ച് റെയ്ഡ് നടത്തിയ സ്പാനിഷ് പോലീസ് നിരവധി പേരെ അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരില്‍ മുന്‍ പ്രസിഡന്റ് ജോസപ് മരിയ ബര്‍തോമിയോയും ഇപ്പോഴത്തെ സി.ഇ.ഒ ഓസ്‌കര്‍ ഗ്രാവുവും ഉണ്ടെന്നാണ് സൂചന. 
സീനിയര്‍ ക്ലബ് ഒഫിഷ്യലുകളുടെ പ്രതിഛായ മെച്ചപ്പെടുത്താന്‍ നടത്തിയ നാടകമാണ് റെയ്ഡില്‍ കലാശിച്ചത്. അതിനു വേണ്ടി സ്വന്തം കളിക്കാരെയും എതിരാളികളെയും സോഷ്യല്‍ മീഡിയയില്‍ താറടിക്കാന്‍ ഒരു കമ്പനിയെ ചുമതലപ്പെടുത്തിയെന്നാണ് ആരോപണം. ക്ലബ്ബിനെതിരെ പ്രസ്താവനകള്‍ നടത്തുന്നവര്‍ക്കെതിരെ വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഉപയോഗിച്ചാണ് ഈ കമ്പനി ആക്രമിച്ചത്. ലിയണല്‍ മെസ്സി, ജെറാഡ് പിക്വെ, ക്ലബ്ബിന്റെ ഇതിഹാസ താരമായിരുന്ന ഷാവി, മുന്‍ കോച്ച് പെപ് ഗാഡിയോള തുടങ്ങിയവരൊക്കെ ഇവരുടെ ആക്രമണത്തിന് വിധേയരായിരുന്നു. ആരോപണം ബാഴ്‌സലോണ നിഷേധിച്ചു. ക്ലബ്ബ് നേരത്തെ നിയോഗിച്ച സ്വതന്ത്ര അന്വേഷണ സമിതിയും ഈ ആരോപണം തെറ്റാണെന്നാണ് കണ്ടെത്തിയത്.
 

Latest News