Sorry, you need to enable JavaScript to visit this website.

110 മത്സരങ്ങള്‍,  ശേഷിക്കുന്നത് നാല് ടീമുകള്‍

ഫറ്റോര്‍ഡ - 110 കളികള്‍ നീണ്ട ഐ.എസ്.എല്ലിന്റെ ലീഗ് ഘട്ടം അവസാനിച്ചതോടെ സെമി ഫൈനല്‍ ലൈനപ്പായി. ഒന്നാം സ്ഥാനക്കാരായ മുംബൈ സിറ്റി എഫ്.സി നാലാം സ്ഥാനക്കാരായ ഹൈദരാബാദ് എഫ്.സിിയെയും, രണ്ടാം സ്ഥാനക്കാരായ എ.ടി.കെ. മോഹന്‍ ബഗാന്‍ മൂന്നാം സ്ഥാനക്കാരായ നോര്‍ത്ത്ഈസ്റ്റ് യുനൈറ്റഡിനെയും സെമി ഫൈനലില്‍ നേരിടും. രണ്ട് പാദങ്ങളായാണ് സെമി ഫൈനല്‍ മത്സരങ്ങള്‍. മാര്‍ച്ച് അഞ്ച്, ആറ്, എട്ട്, ഒമ്പത് തീയതികളിലാണ് കളി നടക്കുക. 13 നാണ് ഫൈനല്‍.
സമനിലയോടെ 20 കളികളില്‍നിന്ന് 31 പോയന്റുമായാണ് ഗോവ സെമി ഉറപ്പാക്കിയത്. ഹൈദരാബാദിന് 29 പോയന്റേയുള്ളൂ.
മുംബൈക്ക് 20 കളികളില്‍ 40 പോയന്റായി. എ.ടി.കെക്കും 40 പോയന്റാണെങ്കിലും മെച്ചപ്പെട്ട ഗോള്‍ ശരാശരിയാണ് മുംബൈയെ മുന്നിലെത്തിച്ചത്. യൂറോപ്യന്‍ ലീഗുകളിലാണെങ്കില്‍ ഇതോടെ മത്സരങ്ങള്‍ അവസാനിക്കേണ്ടതും ജേതാക്കള്‍ക്ക് ട്രോഫി നല്‍കേണ്ടതുമാണ്. എന്നാല്‍ ഇന്ത്യയില്‍ ഇനിയും സെമി ഫൈനലും ഫൈനലും കഴിഞ്ഞിട്ടാണ് ചാമ്പ്യന്മാരെ നിര്‍ണയിക്കുക. എങ്കിലും ലീഗ് മത്സരങ്ങളില്‍ ഒന്നാമതെത്തിയതോടെ ഐ.എസ്.എല്‍ ഷീല്‍ഡ് മുംബൈക്ക് ലഭിച്ചു. ഒപ്പം എ.എഫ്.സി ചാമ്പ്യന്‍സ് ലീഗ് യോഗ്യതയും.
 

Latest News