Sorry, you need to enable JavaScript to visit this website.

അടുത്ത ടെസ്റ്റില്‍ പിച്ച്  എങ്ങനെയാകും  -പരിഹാസവുമായി  രോഹിത്

അഹമ്മദാബാദ്- മൊട്ടേര സ്റ്റേഡിയത്തിലെ പിച്ചിനെ കുറിച്ച് വിമര്‍ശനങ്ങള്‍ തുടരവെ, വിമര്‍ശകരെ പരിഹസിച്ച് രോഹിത് ശര്‍മ. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രവും അടിക്കുറിപ്പുമാണ് പരിഹാസമായത്. ക്രിക്കറ്റ് കമിഴ്ന്ന് കിടന്ന് ആലോചനയില്‍ മുഴുകിയ തന്റെതന്നെ ചിത്രത്തിന് രോഹിത് നല്‍കിയ അടിക്കുറിപ്പ് ഇതാണ്: 'നാലാം ടെസ്റ്റിലെ പിച്ച് ഏത് തലത്തിലാവുമെന്ന അങ്കലാപ്പില്‍'.
മൊട്ടേര സ്റ്റേഡിയത്തില്‍ നടന്ന മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ സ്പിന്നര്‍മാര്‍ അരങ്ങ് വാഴുകയും, ഇന്ത്യ രണ്ടാം ദിവസം തന്നെ ജയിക്കുകയും ചെയ്തതോടെ വന്‍ വിമര്‍ശനമാണ് പിച്ചിനെതിരെ ഉയരുന്നത്. പിച്ച് ടെസ്റ്റ് ക്രിക്കറ്റിന് അനുയോജ്യമല്ലെന്ന് മുന്‍ ഇന്ത്യന്‍ താരങ്ങളും അഭിപ്രായപ്പെട്ടു. അതേസമയം പിച്ചിനെ അനുകൂലിച്ചും കളിക്കാര്‍ രംഗത്തെത്തി. പിച്ച് സ്പിന്നിനെ അനുകൂലിക്കുമ്പോള്‍ ആളുകള്‍ കരയുന്നതെന്തിനാണെന്ന് ഓസ്‌ട്രേലിയന്‍ സ്പിന്നര്‍ നഥാന്‍ ലിയോണ്‍ ചോദിച്ചു. സ്പിന്‍ ബൗളിംഗിനെ പ്രതിരോധിക്കേണ്ടത് ബാറ്റ് കൊണ്ടാണെന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ദിലീപ് വെംഗ്‌സാര്‍ക്കര്‍ പറഞ്ഞു.
 

Latest News