Sorry, you need to enable JavaScript to visit this website.

മ്യാന്‍മറില്‍ പ്രക്ഷോഭകര്‍ക്ക് നേരെ വെടി

യംഗോണ്‍- സൈനിക അട്ടിമറിക്കതിരെ ജനകീയ പ്രതിഷേധം ശക്തമാകുന്ന മ്യാന്‍മറില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ സൈന്യം വെടിയുതിര്‍ത്തു. പ്രതിഷേധക്കാരെ പിരിച്ച് വിടാന്‍ വേണ്ടിയാണ് സേന റബര്‍ ബുള്ളറ്റ് ഉപയോഗിച്ച് വെടിവച്ചത്. പട്ടാള അട്ടിമറിക്കെതിരെ പ്രതികരിക്കണമെന്ന് അന്താരാഷ്ട്ര സമൂഹത്തോട് ഐക്യരാഷ്ട്ര സഭയിലെ മ്യാന്‍മര്‍ സ്ഥാനപതിയായ ക്യേ മോ തുന്‍ വൈകാരികമായി ആവശ്യപ്പെട്ടതിന് തൊട്ടുപിന്നാലെയാണിത്. മ്യാന്‍മറിലെ സൈനിക അട്ടിമറി അവസാനിപ്പിക്കുന്നതിന് അന്താരാഷ്ട്ര സമൂഹം ശക്തമായ നടപടികള്‍ കൈക്കൊള്ളേണ്ടത് ഞങ്ങളുടെ ആവശ്യമാണ്. നിഷ്കളങ്കരായ ജനങ്ങളെ അടിച്ചമര്‍ത്തുന്നത് അവസാനിപ്പിക്കാനും, രാജ്യശക്തി ജനങ്ങള്‍ക്ക് തിരികെ നല്‍കാനും ജനാധിപത്യം പുനഃസ്ഥാപിക്കാനുമായാണിത്  അദ്ദേഹം പറഞ്ഞു.
പോലീസ് ജനങ്ങള്‍ക്ക് നേരെ വെടിയുതിര്‍ക്കുന്നതിന്റേയും ജനങ്ങള്‍ ചിതറിയോടുന്നതിന്റേയുമെല്ലാം ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. അതേസമയം മോന്‍വ്യാ നഗരത്തില്‍ പ്രതിഷേധത്തില്‍ പങ്കെടുത്ത ഒരു സ്ത്രീ വെടിയേറ്റ് കൊല്ലപ്പെട്ടെന്ന്  മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

 

Latest News