Sorry, you need to enable JavaScript to visit this website.

മുംബൈ ഒന്നാം സ്ഥാനത്ത്, ഗോവയുമായി സെമി

ഫറ്റോര്‍ഡ - അവസാന ലീഗ് മത്സരത്തില്‍ എ.ടി.കെ മോഹന്‍ബഗാനെ 2-0 ന് തകര്‍ത്ത് മുംബൈ സിറ്റി എഫ്.സി ഐ.എസ്.എല്ലിന്റെ ഗ്രൂപ്പ് ഘട്ടത്തിലെ ഒന്നാം സ്ഥാനക്കാരായി. നാലാം സ്ഥാനത്തുള്ള ഗോവ എഫ്.സിയുമായി അവര്‍ സെമി ഫൈനലില്‍ ഏറ്റുമുട്ടും. എ.ടി.കെയും നോര്‍ത്ഈസ്റ്റ് യുനൈറ്റഡ് എഫ്.സിയും തമ്മിലാണ് രണ്ടാം സെമി. ഗ്രൂപ്പ് ഘട്ടത്തിലെ ഒന്നാം സ്ഥാനക്കാരെന്ന നിലയില്‍ ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗില്‍ മുംബൈ സിറ്റിക്ക് ഇന്ത്യയെ പ്രതിനിധീകരിക്കാം.
ആദ്യ പകുതിയില്‍ മുര്‍തദ ഫദ്‌ലും ബര്‍തലോമിയൊ ഒഗ്‌ബെച്ചെയും നേടിയ ഗോളുകളിലാണ് മുംബൈ ജയിച്ചത്. മുംബൈയും എ.ടി.കെയും 12 വിജയങ്ങളോടെ 40 പോയന്റ് സ്വന്തമാക്കി. മികച്ച ഗോള്‍വ്യത്യാസത്തില്‍ മുംബൈ ഒന്നാം സ്ഥാനത്തെത്തി. നോര്‍ത്ഈസ്റ്റിന് മുപ്പത്തിമൂന്നും ഗോവക്ക് മുപ്പത്തൊന്നും പോയന്റാണ്.
 

Latest News