Sorry, you need to enable JavaScript to visit this website.

കേരളാ യുനൈറ്റഡിന് ജഴ്‌സിയായി

മലപ്പുറം - സൗദി ഉടമസ്ഥതയിലുള്ള യുനൈറ്റഡ് ഗ്രൂപ്പിന്റെ ഇന്ത്യയിലെ ഏക ക്ലബ്ബായ കേരള യുണൈറ്റഡ് എഫ്.സിക്ക് ജഴ്‌സിയായി. ജഴ്‌സി പ്രകാശനം   കായിക മന്ത്രിയുടെ ഓഫീസില്‍  മന്ത്രി ഇ.പി ജയരാജന്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീലിലിന്റെ സാന്നിധ്യത്തില്‍ കേരള യുണൈറ്റഡ് താരം അലോഷ്യസ് മുത്തയ്യന് നല്‍കി പ്രകാശനം നിവഹിച്ചു.. ഓപറേഷന്‍ മാനേജര്‍ സൈനുദ്ദീന്‍ കക്കാട്ടില്‍ പങ്കെടുത്തു.  മാര്‍ച്ച് ആറിനു കൊച്ചിയില്‍  കോവളം എഫ്. സി ക്കെതിരെയാണ് യുണൈറ്റഡിന്റെ ആദ്യ മത്സരം.
 

Latest News