Sorry, you need to enable JavaScript to visit this website.

ഹാട്രിക് സെഞ്ചുറിയുമായി ദേവദത്ത്

ഇന്‍ഡോര്‍ - വിജയ് ഹസാരെ ട്രോഫി ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കര്‍ണാടകയുടെ മലയാളി ഓപണര്‍ ദേവദത്ത് പടിക്കല്‍ ഉജ്വല ഫോം തുടരുന്നു. ഒഡിഷക്കെതിരെ 152 റണ്‍സും കേരളത്തിനെതിരെ പുറത്താവാതെ 126 റണ്‍സുമടിച്ച ദേവദത്ത് റെയില്‍വേസിനെതിരെ ഒമ്പത് സിക്‌സറും ഒമ്പത് ബൗണ്ടറിയുമായി 125 പന്തില്‍ 145 റണ്‍സോടെ പുറത്താവാതെ നിന്നു. പത്ത് വിക്കറ്റ് ജയത്തോടെ കര്‍ണാടക ക്വാര്‍ട്ടര്‍ ഫൈനലിലെത്തി. 
ക്യാപ്റ്റന്‍ രവികുമാര്‍ സമര്‍ഥ് ഇടങ്കൈയന്‍ ഓപണര്‍ക്ക് കരുത്തുറ്റ പിന്തുണ നല്‍കി. 118 പന്തില്‍ സമര്‍ഥ് 130 റണ്‍സുമായി പുറത്താവാതെ നിന്നു.
 

Latest News