Sorry, you need to enable JavaScript to visit this website.

13 വിക്കറ്റുമായി ശ്രീശാന്ത്, ഐ.പി.എല്ലില്‍ കളിക്കുമെന്ന് താരം

ബംഗളൂരു - വിജയ് ഹസാരെ ട്രോഫി ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഉജ്വല പ്രകടനം തുടരുന്ന ശ്രീശാന്ത് തനിക്ക് ഐ.പി.എല്‍ ടീമുകളില്‍ നിന്ന് ക്ഷണം ലഭിക്കുന്നുണ്ടെന്ന് അവകാശപ്പെട്ടു. ഗ്രൂപ്പ് ഘട്ടത്തിലെ അഞ്ചു കളിയില്‍ 13 വിക്കറ്റ് ശ്രീശാന്ത് സ്വന്തമാക്കി. ശ്രീശാന്തിനെക്കാള്‍ കൂടുതല്‍ വിക്കറ്റെടുത്ത മൂന്നു ബൗളര്‍മാരേയുള്ളൂ. 
ബിഹാറിനെതിരായ മത്സരത്തില്‍ ശ്രീശാന്ത് നാലു വിക്കറ്റെടുത്തു. ആദ്യ ഓവറില്‍ തന്നെ ഓപണര്‍മാരെ രണ്ടു പേരെയും ബൗള്‍ഡാക്കി. ശ്രീശാന്തിനെ ഐ.പി.എല്‍ ലേലത്തില്‍ ഒരു ടീമും പരിഗണിച്ചിരുന്നില്ല. 2013 ലാണ് അവസാനം ഐ.പി.എല്ലില്‍ കളിച്ചത്. ഒത്തുകളി ആരോപണത്തെത്തുടര്‍ന്ന് ആ സീസണില്‍ അറസ്റ്റിലാവുകയായിരുന്നു.
 

Latest News