Sorry, you need to enable JavaScript to visit this website.

8.5 ഓവറില്‍ 149 റണ്‍സ്, കേരളം ക്വാര്‍ട്ടറിലേക്ക്

ബംഗളൂരു - വെറും 8.5 ഓവറില്‍ ബിഹാര്‍ മുന്നോട്ടുവെച്ച 149 റണ്‍സിന്റെ ലക്ഷ്യം മറികടന്ന കേരളം വിജയ് ഹസാരെ ട്രോഫി ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ സാധ്യത വര്‍ധിപ്പിച്ചു. റോബിന്‍ ഉത്തപ്പ 32 പന്തില്‍ 10 സിക്‌സറും നാല് ബൗണ്ടറിയും സഹിതം 87 റണ്‍സുമായി പുറത്താവാതെ നിന്നു. വിഷ്ണു വിനോദ് 12 പന്തില്‍ നാല് സിക്‌സറും രണ്ട് ബൗണ്ടറിയും വഴി 37 റണ്‍സെടുത്തു. സഞ്ജു സാംസണ്‍ ഒമ്പത് പന്തില്‍ രണ്ട് സിക്‌സറും രണ്ട് ബൗണ്ടറിയുമായി 24 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. 
നേരത്തെ ശ്രീശാന്തും (9-2-30-4) സ്പിന്നര്‍ ജലജ് സക്‌സേനയും (10-1-30-3) എം.ഡി നിധീഷും (8-1-30-2) അക്ഷയ് ചന്ദ്രനും (8.2-0-27-1) ബിഹാറിനെ 40.1 ഓവറില്‍ 148 ന് പുറത്താക്കി. ശ്രീശാന്ത് തന്റെ ആദ്യ ഓവറില്‍ ഏല്‍പിച്ച ഇരട്ടപ്രഹരത്തില്‍നിന്ന് ബിഹാറിന് കരകയറാന്‍ കഴിഞ്ഞില്ല.
 

Latest News