Sorry, you need to enable JavaScript to visit this website.

റെക്കോര്‍ഡ് സൃഷ്ടിച്ച് ഗോവ സെമി ഫൈനലില്‍

ഫറ്റോര്‍ഡ - ഹൈദരാബാദ് എഫ്.സിയുമായുള്ള അവസാന ലീഗ് മത്സരത്തില്‍ ഗോള്‍രഹിത സമനില പാലിച്ച് ഗോവ എഫ്.സി ഐ.എസ്.എല്ലിന്റെ സെമി ഫൈനലിലെ അവസാന സ്ഥാനം സ്വന്തമാക്കി. റെക്കോര്‍ഡായ ആറാം തവണയാണ് ഗോവ സെമിയിലെത്തുന്നത്. ഗോവക്ക് 20 കളിയില്‍ 31 പോയന്റായി. ഹൈദരാബാദിന് 29 പോയന്റാണ്. അവസാന കളിയില്‍ ഹൈദരാബാദിന് വിജയം തന്നെ വേണമായിരുന്നു. മുംബൈ സിറ്റി എഫ്.സി, എ.ടി.കെ മോഹന്‍ ബഗാന്‍, നോര്‍ത്ഈസ്റ്റ് യുനൈറ്റഡ് എന്നിവയാണ് സെമിയിലെത്തിയ മറ്റു ടീമുകള്‍. മുംബൈ-എ.ടി.കെ അവസാന ലീഗ് മത്സരത്തിനു ശേഷം സെമി ലൈനപ് വ്യക്തമാവും. 
മുംബൈ നാലു കളി ശേഷിക്കെ യോഗ്യത നേടിയിരുന്നു. നോര്‍ത്ഈസ്റ്റും ഗോവയും അവസാന ലീഗ് മത്സരം വരെ കാത്തിരുന്ന ശേഷമാണ് സെമി ഫൈനല്‍ ഉറപ്പിച്ചത്.
 

Latest News