Sorry, you need to enable JavaScript to visit this website.

അപൂര്‍വ റെക്കോര്‍ഡുകളില്‍ അഹമ്മദാബാദ് ടെസ്റ്റ്

അഹമ്മദാബാദ് - രണ്ടാം ലോക യുദ്ധത്തിനു ശേഷം നടന്ന ടെസ്റ്റ് ക്രിക്കറ്റ് മത്സരങ്ങളില്‍ ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ കളിയാണ് അഹമ്മദാബാദില്‍ ഒന്നര ദിവസം കൊണ്ട് അവസാനിച്ച ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ്. 1935 നു ശേഷമുള്ള ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ മത്സരമാണ് ഇത്. 842 പന്തില്‍ മത്സരം പൂര്‍ത്തിയായി. വെറും 387 റണ്‍സാണ് ഈ മത്സരത്തില്‍ മൊത്തം സ്‌കോര്‍ ചെയ്യപ്പെട്ടത്. ഏഷ്യയിലെ ഒരു ടെസ്റ്റില്‍ സ്‌കോര്‍ ചെയ്യപ്പെട്ട ഏറ്റവും കുറഞ്ഞ റണ്‍സാണ് ഇത്. 2002 ലെ പാക്കിസ്ഥാനും ഓസ്‌ട്രേലിയയും തമ്മിലുള്ള ഷാര്‍ജാ ടെസ്റ്റില്‍ 422 റണ്‍സ് പിറന്നതായിരുന്നു ഇതുവരെ ഏറ്റവും കുറവ്. കഴിഞ്ഞ 74 വര്‍ഷത്തിനിടെ ഒരു ടെസ്റ്റിലെ ഏറ്റവും ചെറിയ സ്‌കോറിനും കൂടിയാണ് അഹമ്മദാബാദ് ടെസ്റ്റ് സാക്ഷ്യം വഹിച്ചത്. 
81 റണ്‍സിനാണ് ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്‌സില്‍ പുറത്തായത്. ഇതിനെക്കാള്‍ ചെറിയ റണ്‍സിന് ഒരു ടീമിനെ മാത്രമേ ഇന്ത്യ പുറത്താക്കിയിട്ടുള്ളൂ. 2015 ല്‍ നാഗ്പൂരില്‍ ദക്ഷിണാഫ്രിക്കയെ 79 റണ്‍സിന്. ഇംഗ്ലണ്ട് രണ്ട് ഇന്നിംഗ്‌സിലായി സ്‌കോര്‍ ചെയ്തത് 193 റണ്‍സാണ്. ആദ്യമായാണ് രണ്ട് ഇന്ത്യയിലെ ഒരു ടെസ്റ്റില്‍ ഒരു ടീമിന് രണ്ട് ഇന്നിംഗ്‌സിലുമായി 200 റണ്‍സ് മറികടക്കാനാവാതെ പോവുന്നത്. 

Latest News