Sorry, you need to enable JavaScript to visit this website.
Saturday , April   17, 2021
Saturday , April   17, 2021

സെമി ഉറപ്പിച്ച് നോര്‍ത്ഈസ്റ്റ്, വിജയ ഗോളടിച്ച് സുഹൈര്‍

ഫറ്റോര്‍ഡ - മലയാളി താരം വി.പി സുഹൈറിന്റെ ഗോളില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സിനെ 2-0 ന് തോല്‍പിച്ച് നോര്‍ത്ഈസ്റ്റ് യുനൈറ്റഡ് ഐ.എസ്.എല്ലിന്റെ സെമി ഫൈനലില്‍ സ്ഥാനം പിടിച്ചു. 
നോര്‍ത്ഈസ്റ്റിന് 20 കളിയില്‍ 33 പോയന്റായി. മൂന്നാം സ്ഥാനത്താണ് അവര്‍. അവസാന സെമി ഫൈനല്‍ സ്ഥാനത്തിന് ഗോവ എഫ്.സിയും (19 കളിയില്‍ 30) ഹൈദരാബാദ് എഫ്.സിയും (19 കളിയില്‍ 28) തമ്മിലാണ് മത്സരം. ഈ ടീമുകള്‍ തമ്മില്‍ ഞായറാഴ്ച ഏറ്റുമുട്ടും. ഗോവക്ക് സമനില മതി. അന്നുതന്നെ മുംബൈ സിറ്റിയും എ.ടി.കെ മോഹന്‍ ബഗാനും തമ്മില്‍ നടക്കുന്ന കളി ഗ്രൂപ്പ് ഘട്ടത്തിലെ ഒന്നാം സ്ഥാനക്കാരെ നിര്‍ണയിക്കും. തോല്‍വി ഒഴിവാക്കിയാല്‍ എ.ടി.കെ ഒന്നാം സ്ഥാനത്തെത്തും. അവര്‍ക്ക് അടുത്ത ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗില്‍ ഇന്ത്യയെ പ്രതിനിധീകരിക്കാം. 
ആദ്യ പകുതിയിലാണ് നോര്‍ത്ഈസ്റ്റ് രണ്ടു ഗോളുമടിച്ചത്. സെമിയിലെത്താന്‍ വിജയം അനിവാര്യമായ അവര്‍ തുടക്കം മുതല്‍ ആക്രമിച്ചു. വല്ലപ്പോഴും ബ്ലാസ്‌റ്റേഴ്‌സ് പ്രത്യാക്രമണം നടത്തിയെങ്കിലും നോര്‍ത്ഈസ്റ്റ് പ്രതിരോധം ഉറച്ചു നിന്നു. മുപ്പത്തിനാലാം മിനിറ്റില്‍ അര്‍ഹിച്ചതു പോലെ നോര്‍ത്ഈസ്റ്റ് ലീഡ് നേടി. തുടര്‍ച്ചയായ രണ്ടാം മത്സരത്തില്‍ സുഹൈര്‍ ലക്ഷ്യം കണ്ടു.
ഇടവേളക്ക് അല്‍പം മുമ്പ് ഈ സീസണിലെ മികച്ച ഗോളുകളിലൊന്നിലൂടെ ലാലംഗ്്മാവിയ ലീഡുയര്‍ത്തി. ലൂയിസ് മചാഡോയും ഡൈലാന്‍ ഫോക്‌സും കൈമാറി വന്ന പന്ത് ബുള്ളറ്റ് ഷോട്ടിലൂടെ ലാലംഗ്്മാവിയ വലയിലെത്തിക്കുകയായിരുന്നു.
 

Latest News