Sorry, you need to enable JavaScript to visit this website.

പോലീസിനെ അസഭ്യം പറഞ്ഞ് വിഡിയോ; യുവാവ് അറസ്റ്റില്‍

ദമാം - സൗദിയിലെ അല്‍നഈരിയ, ഹഫര്‍ അല്‍ബാത്തിന്‍ റോഡില്‍ വെച്ച് പോലീസുകാരെ തെറിവിളിച്ച സൗദി യുവാവിനെ കിഴക്കന്‍ പ്രവിശ്യ പോലീസ് അറസ്റ്റ് ചെയ്തു.

പോലീസുകാരെ അസഭ്യം പറയുന്ന ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ ക്ലിപ്പിംഗ് പ്രതി തന്നെ ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. വാഹനത്തില്‍ നമ്പര്‍ പ്ലേറ്റുകളില്ലാത്തതിന് ഹൈവേ പോലീസുകാര്‍ തടഞ്ഞുനിര്‍ത്തി നടപടികളെടുത്തതിനെ തുടര്‍ന്നാണ് പോലീസുകാരെ തെറിവിളിക്കുന്ന വീഡിയോ ക്ലിപ്പിംഗ് ചിത്രീകരിച്ച് യുവാവ് സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്.

മുപ്പതുകാരനാണ് പിടിയിലായത്. പ്രതിക്കെതിരെ നിയമാനുസൃത നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് കിഴക്കന്‍ പ്രവിശ്യ പോലീസ് പറഞ്ഞു.

 

Latest News