Sorry, you need to enable JavaScript to visit this website.

നാനൂറാം ക്ലബ്ബില്‍ അതിവേഗ അംഗം

അഹമ്മദാബാദ് - ഇന്ത്യന്‍ ഓഫ്‌സ്പിന്നര്‍ ആര്‍. അശ്വിന്‍ ടെസ്റ്റ് ക്രിക്കറ്റില്‍ 400 വിക്കറ്റ് തികക്കുന്ന രണ്ടാമത്തെ വേഗമേറിയ ബൗളറായി. ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്‌സില്‍ ജോഫ്ര ആര്‍ച്ചറെ വിക്കറ്റിന് മുന്നില്‍ കുടുക്കിയാണ് മുപ്പത്തിനാലുകാരന്‍ നാനൂറാം വിക്കറ്റ് സ്വന്തമാക്കിയത്. അശ്വിന്റെ എഴുപത്തേഴാം മത്സരമാണ് ഇത്. 72 കളിയില്‍ 400 വിക്കറ്റെടുത്ത ശ്രീലങ്കയുടെ മുത്തയ്യ മുരളീധരന്റെ പേരിലാണ് റെക്കോര്‍ഡ്. ന്യൂസിലാന്റിന്റെ റിച്ചാഡ് ഹാഡ്‌ലിയും ദക്ഷിണാഫ്രിക്കയുടെ ഡെയ്ല്‍ സ്റ്റെയ്‌നുമാണ് (80 ടെസ്റ്റില്‍ 400) മൂന്നാം സ്ഥാനം പങ്കിടുന്നത്. ഇന്ത്യയുടെ അനില്‍ കുംബ്ലെ 85 ടെസ്റ്റില്‍ 400 വിക്കറ്റ് തികച്ചു. കുംബ്ലെയാണ് ഇന്ത്യന്‍ വിക്കറ്റ്‌കൊയ്ത്തുകാരില്‍ മുമ്പില്‍ (619 വിക്കറ്റ്). അശ്വിനെ കുംബ്ലെ അഭിനന്ദിച്ചു. 
ഇന്ത്യന്‍ ബൗളര്‍മാരില്‍ അശ്വിനു മുന്നില്‍ കപില്‍ദേവ് (434 വിക്കറ്റ്) ഹര്‍ഭജന്‍ സിംഗ് (417) എന്നിവരുമുണ്ട്. 2011 ല്‍ ദല്‍ഹിയില്‍ വെസ്റ്റിന്‍ഡീസിനെതിരെയാണ് അശ്വിന്‍ അരങ്ങേറിയത്. മാന്‍ ഓഫ് ദ മാച്ചായിരുന്നു ആ മത്സരത്തില്‍. 

 

Latest News