Sorry, you need to enable JavaScript to visit this website.

കോവിഡ് നിയമങ്ങൾ ലംഘിച്ചു: ഒമാനിൽ മൂന്നു പേർക്ക് തടവ്

മസ്‌കത്ത്- കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച മൂന്ന് പേർക്ക് ഒമാനിൽ ജയിൽശിക്ഷയും പിഴയും. ക്വാറന്റൈൻ പാലിക്കാത്തതും മാസ്‌ക് ധരിക്കാത്തതുമാണ് പ്രധാന കുറ്റങ്ങൾ. മൂന്നു മാസം ജയിൽ ശിക്ഷയും 1000 റിയാൽ പിഴയും ഒടുക്കണമെന്ന് നോർത്ത് അൽബാത്തിന, ദോഫാർ പ്രാഥമിക കോടതികൾ ശിക്ഷ വിധിച്ചു. 
നിയമലംഘനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ഒത്തു ചേരലുകളെല്ലാം ഒമാനിൽ നിരോധിച്ചിട്ടുണ്ട്. കോവിഡ് വ്യാപനം തടയാനുള്ള എല്ലാ മുന്നൊരുക്കങ്ങളും നടത്തുന്നുണ്ട്. 
കോവിഡ് നിയമങ്ങൾ പാലിക്കാത്തതിന് ശിക്ഷിക്കപ്പെട്ടവരെല്ലാം സ്വദേശികളാണ്. കോടതി ഉത്തരവ് അനുസരിച്ച് ഇവരുടെ പേരുകളും ചിത്രങ്ങളും പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം, ഒമാനിൽ 288 പേർക്ക് പുതുതായി രോഗം ബാധിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രോഗികളുടെ എണ്ണം ആകെ 1,40,588 ആയി ഉയർന്നു. നാലു രോഗികൾ ഇന്നലെ മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണനിരക്ക് 1562 ആയി. 1,31,684 പേർ രോഗമുക്തി നേടി. 94 ശതമാനമാണ് രോഗമുക്തി നിരക്ക്. 29 രോഗികളെയാണ് ഇന്നലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചത്. നിലവിൽ രാജ്യത്ത് ചികിത്സയിൽ കഴിയുന്ന 192 പേരിൽ 68 പേർ തീവ്ര പരിചരണ വിഭാഗത്തിലാണെന്നും മന്ത്രാലയം വെളിപ്പെടുത്തി.
 

Tags

Latest News