Sorry, you need to enable JavaScript to visit this website.
Tuesday , March   02, 2021
Tuesday , March   02, 2021

കുതിപ്പ് തുടരാന്‍ ഗോകുലം, കളി തല്‍സമയം കാണാം

കൊല്‍ക്കത്ത - ഐ ലീഗ് ഫുട്‌ബോളില്‍ തുടര്‍ച്ചയായ മൂന്നാം വിജയം തേടി ഗോകുലം കേരള എഫ്.സി. അരങ്ങേറ്റക്കാരായ സുദേവ ദല്‍ഹി എഫ്.സിയുമായി കല്യാണി സ്‌റ്റേഡിയത്തില്‍ ചൊവ്വാഴ്ച നടക്കുന്ന മത്സരം വണ്‍ സ്‌പോര്‍ട്‌സിലും 24 ന്യൂസിലും തത്സമയം കാണാം.
കഴിഞ്ഞ രണ്ടു മത്സരങ്ങളിലും വിജയിച്ച ഗോകുലം, പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്താണ്. ട്രാവുവിനെ 3-1 നും ഇന്ത്യന്‍ ആരോസിനെ 4-0 നുമാണ് ഗോകുലം തകര്‍ത്തത്. എട്ട് കളികളില്‍ 13 പോയന്റ്. ഒമ്പതു പോയന്റുള്ള സുദേവ എട്ടാം സ്ഥാനത്തും. 
വിജയിച്ചാല്‍ അടുത്ത റൗണ്ടില്‍ ചാമ്പ്യന്‍ഷിപ്പിന്നു വേണ്ടി കളിക്കാനുള്ള സാധ്യത കൂടും. അവസാന മത്സരം ചര്‍ച്ചില്‍ ബ്രദേഴ്‌സിനോടാണ്്. അതിനു മുന്നേ കഴിയുന്നത്ര പോയിന്റ് നേടുക എന്നതായിരിക്കും ടീമിന്റെ ലക്ഷ്യം.
കഴിഞ്ഞ മത്സരത്തില്‍ നെരോക്ക എഫ്.സിയോട് 0-2 ന് തോറ്റ ക്ഷീണത്തിലാണ് സുദേവ. ആദ്യ ആറിലെത്താന്‍ അവര്‍ക്ക് ഇപ്പോഴും സാധ്യത അവശേഷിക്കുന്നു. അതിന് ഗോകുലത്തെ തോല്‍പിക്കണം. 

Latest News