Sorry, you need to enable JavaScript to visit this website.

മക്ക, മദീന ഹറമുകളിൽ  അണുനാശിനി തളിക്കാൻ റോബോട്ടുകൾ

മക്ക മസ്ജിദുൽ ഹറാമിലും മദീന മസ്ജിദുന്നബവിയിലും റോബോട്ടുകൾ അണുനാശിനി തളിക്കുന്നു.

മക്ക- വിശുദ്ധ ഹറമുകളിൽ അണുനശീകരണ ജോലികൾക്ക് സ്മാർട്ട് റോബോട്ട് ഏർപ്പെടുത്തി. ഹറംകാര്യ വകുപ്പ് മേധാവി ശൈഖ് ഡോ.അബ്ദുറഹ്മാൻ അൽസുദൈസ് റോബോട്ട് ഉദ്ഘാടനം ചെയ്തു. മുൻകൂട്ടി ക്രമീകരിച്ച ഒരു മാപ്പിൽ പ്രോഗ്രാം ചെയ്ത ഓട്ടോമാറ്റിക് കൺട്രോൾ സിസ്റ്റത്തിലാണ് റോബോട്ട് പ്രവർത്തിക്കുന്നത്. ഉയർന്ന പ്രവർത്തനക്ഷമതയുള്ള ഇത് പേറ്റന്റ് നേടിയിട്ടുണ്ട്. വളരെ കൃത്യമാർന്ന നിലയ്ക്ക് പ്രവർത്തിക്കുന്ന ഈ റോബോട്ട് വിശുദ്ധ ഹറമിൽ ഏർപ്പെടുത്തിയതിലൂടെ രോഗങ്ങളുടെയും പകർച്ചവ്യാധികളുടെയും വ്യാപനത്തിന് തടയിടാൻ സാധിക്കുമെന്ന് ശൈഖ് ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് പറഞ്ഞു. 

Tags

Latest News