Sorry, you need to enable JavaScript to visit this website.

ക്വാരന്റൈന്‍ നിയന്ത്രണം: ദുതി ഗ്രാന്റ്പ്രിക്ക് ഇല്ല

പട്യാല - പരിശീലന സൗകര്യം ഉപയോഗിക്കുന്നതില്‍ കര്‍ക്കശമായ കോവിഡ് നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ സ്പ്രിന്റര്‍ ദുതി ചന്ദ് പട്യാലയില്‍ നടക്കുന്ന ഗ്രാന്റ്പ്രി അത്‌ലറ്റിക്‌സില്‍ നിന്ന് വിട്ടുനില്‍ക്കും. ഇതേ വേദിയില്‍ നടന്ന ആദ്യ പാദം ദുതി ജയിച്ചിരുന്നു. എന്നാല്‍ രണ്ടാം പാദത്തില്‍ പങ്കെടുക്കണമെങ്കില്‍ ഏഴു ദിവസം ക്വാരന്റൈനില്‍ കഴിയണം.ഈ സമയത്ത് ജിംനേഷ്യം പോലും ഉപയോഗിക്കാന്‍ അനുവാദമില്ല.
 

Latest News