Sorry, you need to enable JavaScript to visit this website.

ദുൽഖർ വീണ്ടും ബോളിവുഡിലേക്ക്

കർവാൻ, സോയ ഫാക്ടർ എന്നീ ചിത്രങ്ങൾക്കു ശേഷം ദുൽഖർ സൽമാൻ വീണ്ടും ബോളിവുഡിലേക്ക്. പാഡ്മാൻ എന്ന ചിത്രത്തിന്റെ സംവിധായകൻ ആർ.ബൽക്കി ഒരുക്കുന്ന ചിത്രത്തിലാണ് ദുൽഖർ നായകനാവുന്നത്. ചിത്രത്തിന്റെ തിരക്കഥ പൂർത്തിയായി. പ്രീപ്രൊഡക്ഷൻ ജോലികൾ ആരംഭിച്ചു കഴിഞ്ഞു. വൈകാതെ ഷൂട്ട് ആരംഭിക്കും. 
പാഡ്മാനു പുറമെ പാ, ഷമിതാഭ്, കി ആൻഡ് കാ എന്നിവയും ആർ.ബൽക്കിയുടെ ചിത്രങ്ങളാണ്.
മലയാളത്തിലും തമിഴിലും ദുൽഖറിന്റെ ചിത്രങ്ങൾ റിലീസിനൊരുങ്ങുന്നുണ്ട്. ദുൽഖർ തന്നെ നിർമിച്ച് ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്ത കുറുപ്പ്, തമിഴിൽ ഒരുങ്ങുന്ന വാൻ, റോഷൻ ആൻഡ്രൂസ്-ബോബി സഞ്ജയ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രം എന്നിവയാണവ.
 

Latest News