Sorry, you need to enable JavaScript to visit this website.

രാധേ ഈദിന് റിലീസ് ചെയ്യും

സൽമാൻ ഖാനും ദിഷ പട്ടാനിയും പ്രധാന വേഷങ്ങളിലെത്തുന്ന 'രാധേ: യുവർ മോസ്റ്റ് വാണ്ടഡ് ഭായി' ഈ വർഷം ഈദിന് റിലീസ് ചെയ്യും. സൽമാൻ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വിവരമറിഞ്ഞ് താൻ അതീവ ആവേശത്തിലാണെന്ന് ദിഷ പട്ടാനി പ്രതികരിച്ചു. ഈദിനോടനുബന്ധിച്ച് മെയ് 13 നായിരിക്കും റിലീസ്. എല്ലാ വർഷവും ഈദിന് സൽമാൻ ഖാന്റെ പുതിയ ചിത്രം തിയേറ്ററുകളിലെത്താറുണ്ട്. മിക്കവയും സൂപ്പർ ഹിറ്റുകളുമായിരിക്കും. എന്നാൽ കോവിഡ് പ്രതിസന്ധിയിൽ രാജ്യത്ത് തിയേറ്ററുകൾ അടഞ്ഞു കിടന്നതിനാൽ കഴിഞ്ഞ വർഷം സല്ലുവിന് ഈദ് റിലീസ് ഉണ്ടായിരുന്നില്ല. കഴിഞ്ഞ വർഷം ഈദ് റിലീസിന് ഉദ്ദേശിച്ച ചിത്രമാണ് രാധേയെന്നും എന്നാൽ ലോക്ഡൗൺ മൂലം ഷൂട്ടിംഗ് പൂർത്തിയാക്കാനായില്ലെന്നും റിപ്പോർട്ടുണ്ടായിരുന്നു. ഭായിയുടെ ആരാധകർ കാത്തിരുന്ന ചിത്രമാണ് ഇപ്പോൾ റിലീസിന് തയാറാവുന്നത്.
റിലീസ് വിവരം പുറത്തുവിട്ട പ്രസ്താവനയിൽ ലോക്ഡൗൺ മൂലം തിയേറ്ററുടമകൾക്കുണ്ടായ നഷ്ടങ്ങളും മറ്റ് പ്രശ്‌നങ്ങളും സൽമാൻ ഖാൻ ചൂണ്ടിക്കാട്ടുന്നുണ്ട്. എങ്കിലും തിയേറ്ററുകൾ വീണ്ടും തുറക്കുമ്പോൾ പ്രേക്ഷകരുടെ സുരക്ഷിതത്വത്തിന് അതീവ പ്രാധാന്യം നൽകാൻ തിയേറ്ററുടമകൾ ശ്രദ്ധിക്കണമെന്നും താരം പറഞ്ഞു.

Latest News