Sorry, you need to enable JavaScript to visit this website.

വയനാട്ടിൽ നിന്ന്  'ചെക്കൻ' ഒരുങ്ങുന്നു  

സാമൂഹികമായി പിന്തള്ളപ്പെട്ട സമുദായത്തിൽ നിന്നുള്ള ഒരു കലാകാരന് തന്റെ കലാ ജീവിതത്തിൽ നേരിടേണ്ടി വരുന്ന പ്രയാസങ്ങളും അവഗണനകളും അതിൽ നിന്നുള്ള അവന്റെ ഉയിർത്തെഴുന്നേൽപ്പിന്റെയും കഥ പറയുന്ന ചിത്രമാണ് 'ചെക്കൻ'. വർത്തമാന കാലത്തെ പല സംഭവവികാസങ്ങളും കോർത്തിണക്കി സംഗീതത്തിന്റെ അകമ്പടിയോടെയാണ് ചിത്രം കടന്നുപോകുന്നത്. ഒട്ടേറെ ഷോർട്ട് ഫിലിം, മ്യൂസിക് ആൽബങ്ങളിലൂടെ തന്റെ കഴിവ് തെളിയിച്ച മേലാറ്റൂരിലെ ഷാഫി ഏപ്പിക്കാടാണ് കഥയും തിരക്കഥയുമൊരുക്കി ചെക്കൻ സംവിധാനം ചെയ്യുന്നത്. വൺ ടൂ വൺ മീഡിയയുടെ ബാനറിൽ മൻസൂർ അലിയാണ് നിർമാണം. 
അയ്യപ്പനും കോശിക്കു ശേഷം നഞ്ചിയമ്മ പാടി ശക്തമായ ഒരു കഥാപാത്രമായി അഭിനയിക്കുക കൂടി ചെയ്യുന്ന ചിത്രമാണ് ചെക്കൻ. ചിത്രത്തിൽ നായകൻ ചെക്കന്റെ (വിഷ്ണു, ഗപ്പി, ചാലക്കുടിക്കാരൻ ചങ്ങാതി ഫെയിം) മുത്തശ്ശിയായി നഞ്ചിയമ്മ വേഷമിടുന്നു.പൂർണമായും വയനാടിന്റെ ദൃശ്യഭംഗിയിൽ ഒരുങ്ങുന്ന ചിത്രത്തിൽ വിനോദ് കോവൂർ, അബു സലിം, തെസ്‌നി ഖാൻ, ആതിര, അലി അരങ്ങാടത്ത്, ഷിഫാന, മാരാർ, സലാം കൽപറ്റ, അമ്പിളി തുടങ്ങിയവരെ കൂടാതെ ഒരു പറ്റം നാടക കലാകാരന്മാരും വേഷമിടുന്നു.പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ നടന്നു കൊണ്ടിരിക്കുന്ന ചിത്രം തിയേറ്റർ റിലീസ് തന്നെയാണ് ലക്ഷ്യമിടുന്നതെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.  ഛായാഗ്രഹണം സുരേഷ് റെഡ് വൺ, കലാ സംവിധാനം ഉണ്ണി നിറം, ചമയം ഹസ്സൻ വണ്ടൂർ, എഡിറ്റ് ജർഷജ്, വസ്ത്രാലങ്കാരം സുരേഷ് കോട്ടാല, ലൊക്കേഷൻ മാനേജർ ജിജോ, പ്രൊജക്റ്റ് ഡിസൈൻ അസിം കോട്ടൂർ, പ്രൊ. കൺട്രോളർ ഷൗക്കത്ത് വണ്ടൂർ സ്റ്റിൽസ് അപ്പു, രചന, സംഗീതം മണികണ്ഠൻ, നഞ്ചിയമ്മ, ഒ.വി അബ്ദുല്ല, ആലാപനം നഞ്ചിയമ്മ, മണികണ്ഠൻ, പശ്ചാത്തല സംഗീതം സിബു സുകുമാരൻ, പി.ആർ.ഒ അജയ് തുണ്ടത്തിൽ, ഡിസൈൻ മനു ഡാവിഞ്ചി. 

Latest News