Sorry, you need to enable JavaScript to visit this website.

രജിഷ നായികയാവുന്ന ലൗ

അനുരാഗ കരിക്കിൻവെള്ളം, ഉണ്ട എന്നീ സിനിമകളൊരുക്കിയ സംവിധായകൻ ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ലൗവിൽ നായികയാവുന്നത് രജിഷ വിജയൻ. ഷൈൻ ടോം ചാക്കോയാണ് നായകൻ. ചിത്രം അടുത്തയാഴ്ച തിയേറ്ററുകളിലെത്തും. ആഷിക്ക് ഉസ്മാൻ നിർമിക്കുന്ന ചിത്രത്തിന്റെ പുതിയ ടീസർ പുറത്തിറങ്ങി.
ലോക്ഡൗണിന് ശേഷം സിനിമാ മേഖലയിൽ ഇളവുകൾ നൽകിയ സമയത്ത് ഫഌറ്റിലായിരുന്നു ചിത്രത്തിന്റെ ഷൂട്ട് ആരംഭിച്ചത്. 
ദമ്പതികൾക്കിടയിലെ ഇണക്കവും പിണക്കവുമെല്ലാം പറയുന്ന ലൗവിന്റെ അധിക ഭാഗങ്ങളും ഇൻഡോർ ആയാണ് ഷൂട്ട് ചെയ്തത്. 
രജിഷക്കും ഷൈനിനും പുറമെ വീണ നന്ദകുമാർ, സുധി കോപ്പ, ഗോകുലൻ, ജോണി ആന്റണി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലുണ്ട്. 
ക്യാമറ ജിംഷി ഖാലിദും, എഡിറ്റിംഗ് നൗഫൽ അബ്ദുല്ലയും കലാ സംവിധാനം ഗോകുൽ ദാസുമാണ്. സംഗീത സംവിധാനം യക്‌സൻ ഗാരി പെരേരയും നേഹ എസ്.നായരും.

Latest News