Sorry, you need to enable JavaScript to visit this website.

സൗദിയില്‍ മൂന്നു മാസത്തേക്ക് ഇഖാമ പുതുക്കാം- മന്ത്രിസഭ അംഗീകാരം നല്‍കി

റിയാദ്- സൗദി അറേബ്യയില്‍ ഇനി മുന്നു മാസത്തേക്ക് ഇഖാമയെടുക്കാനും പുതുക്കാനും സാധിക്കും.  ഇത് സംബന്ധിച്ച മാനവ ശേഷി മന്ത്രാലയത്തിന്റെ ശുപാര്‍ശക്ക് മന്ത്രിസഭ അംഗീകാരം നല്‍കി. യോഗത്തില്‍ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍  രാജാവ്‌ അധ്യക്ഷത വഹിച്ചു. എന്നാല്‍ ഈ ആനുകൂല്യം ഗാര്‍ഹിക ജോലിക്കാര്‍ക്ക് ബാധകമല്ല.

തൽസമയം വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക

വിദേശ തൊഴിലാളികളുടെ ഇഖാമ പുതുക്കുന്നതിന് നിലവില്‍ ലെവിയടക്കം പതിനായിരത്തോളം റിയാല്‍ വരും. ഓരോരുത്തര്‍ക്കും ഒരു വര്‍ഷത്തേക്ക് വരുന്ന സംഖ്യ മൂന്നു മാസം വീതം ഗഡുക്കളായി അടച്ച് പുതുക്കാമെന്നതാണ് പുതിയ വ്യവസ്ഥ. ഇത് വരെ ഒരു വര്‍ഷത്തെ സംഖ്യ ഒന്നിച്ച് അടച്ചാല്‍ മാത്രമേ ഇഖാമ പുതുക്കിയിരുന്നുള്ളൂ. ഇനി ഒരു വര്‍ഷം നാലു ഗഡുക്കളായി അടച്ച് മൂന്നു മാസം വീതം പുതുക്കാവുന്നതാണ്. സ്ഥാപനങ്ങള്‍ക്ക് ആശ്വാസമായ തീരുമാനമാണിത്. എന്നാല്‍ ഹൗസ് ഡ്രൈവര്‍മാരടക്കമുള്ള വ്യക്തിഗത വിസയിലുള്ളവര്‍ക്ക് ഇഖാമ പുതുക്കുന്നതിന് 600 റിയാല്‍ മാത്രമേയുള്ളൂ. അതിനാലാണ് അവരെ ഈ ആനുകൂല്യത്തില്‍ നിന്നൊഴിവാക്കിയത്.

Tags

Latest News