Sorry, you need to enable JavaScript to visit this website.

തിരുവനന്തപുരത്ത് റോഡപകടത്തിൽ അഞ്ചു പേർ മരിച്ചു

തിരുവനന്തപുരം- ജില്ലയിലെ കല്ലമ്പലം തോട്ടയ്ക്കാട് മിനി ലോറിയും കാറും കൂട്ടിയിടിച്ച് അഞ്ചു പേർ മരിച്ചു. കാർ യാത്രക്കാരായ കൊല്ലം ചിറക്കര സ്വദേശികളാണ് മരിച്ചത്. വിഷ്ണു, രാജീവ്, അരുൺ, സുധീഷ് എന്നിവരാണ് മരിച്ചത്. ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല. രണ്ടു പേരുടെ മൃതദേഹങ്ങൾ തിരുവനന്തപുരം മെഡിക്കൽ കോളേജിലും ഒരാളുടെ മൃതദേഹം കല്ലമ്പലത്തെ സ്വകാര്യ ആശുപത്രിയിലുമാണ്. കൊല്ലം ഭാഗത്തേക്ക് വരികയായിരുന്ന മത്സ്യം കയറ്റിയ ലോറിയും കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.
 

Latest News