Sorry, you need to enable JavaScript to visit this website.

സൗദിയിൽ 223 പേർക്ക് കൂടി കോവിഡ്

ജിദ്ദ- സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 223 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 203 പേരുടെ അസുഖം ഭേദമായി. നാലു പേരാണ് മരിച്ചത്. റിയാദിൽ 78 പേർക്ക് പുതുതായി അസുഖം ബാധിച്ചു. കിഴക്കൻ പ്രവിശ്യയിൽ 45 ഉം മക്കയിൽ 34 ഉം മദീനയിൽ പതിനാറും അൽ ഖസീമിൽ ഒൻപതും ഹായിൽ, അൽ ബാഹ എന്നിവടങ്ങളിൽ എട്ടും അസീർ, ഉത്തര അതിർത്തി എന്നിവടങ്ങളിൽ  ഏഴും അൽ ജൗഫ്, ജിസാൻ എന്നിവടങ്ങളിൽ നാലും നജ്‌റാനിർ രണ്ടും തബൂക്കിൽ ഒരാൾക്കും കോവിഡ് ബാധിച്ചു. 2108 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 338 പേരുടെ നില ഗുരുതരമാണ്.

Latest News