Sorry, you need to enable JavaScript to visit this website.

അബുദാബി സുരക്ഷിത നഗരം

അബുദാബി- സുരക്ഷിതവും കുറ്റകൃത്യങ്ങള്‍ കുറഞ്ഞതുമായ നഗരങ്ങളുടെ പട്ടികയില്‍ അബുദാബി മുന്നില്‍. തുടര്‍ച്ചയായി അഞ്ചാം തവണയാണ് ഈ പദവി നിലനിര്‍ത്തുന്നത്. ആദ്യ 10 നഗരങ്ങളുടെ പട്ടികയില്‍ ഗള്‍ഫില്‍നിന്ന് ഷാര്‍ജ, ദുബായ്, ദോഹ, മസ്‌കത്ത് എന്നീ നഗരങ്ങളും ഇടംപിടിച്ചു. ഡേറ്റ ക്രൗഡ് സോഴ്‌സിംഗ് വെബ്‌സൈറ്റായ നമ്പ്യോ 431 ലോകനഗരങ്ങളില്‍ നടത്തിയ ജീവിതഗുണനിലവാര സൂചികയിലാണ് അബുദാബി 88.46 പോയിന്റുനേടി ഒന്നാമതെത്തിയത്. ഷാര്‍ജ (83.59) ആറാമതും ദുബായ് (83.59) ഏഴാം സ്ഥാനത്തുമെത്തി.

 

Tags

Latest News