Sorry, you need to enable JavaScript to visit this website.

ഫ്‌ളാറ്റ് വിഭജിച്ച് താമസിച്ചാല്‍ നടപടിയുമായി അബുദാബി

അബുദാബി- ശേഷിയെക്കാള്‍ കൂടുതല്‍ ആളുകള്‍ താമസിക്കുന്ന താമസ കേന്ദ്രങ്ങള്‍ക്കെതിരെ അബുദാബിയില്‍ നടപടി. വലിയ വില്ലകളും ഫഌറ്റുകളും എടുത്ത് വിഭജിച്ച് ഒന്നിലേറെ കുടുംബങ്ങള്‍ക്കു മറിച്ചു വാടകക്കു നല്‍കുന്ന പ്രവണത വര്‍ധിച്ച പശ്ചാത്തലത്തിലാണ് നഗരസഭ നിയമം കടുപ്പിച്ചത്.
നിയമലംഘകര്‍ക്ക് പരമാവധി രണ്ട് ലക്ഷം ദിര്‍ഹമാണ് (39.7 ലക്ഷം രൂപ) പിഴ. നിലവാരമില്ലാത്ത ലേബര്‍ ക്യാംപുകള്‍ക്കെതിരെയും നടപടി സ്വീകരിച്ചുവരുന്നതായി നഗരസഭ സൂചിപ്പിച്ചു. പരിശോധനാ ക്യാംപെയിന്‍ ഈ മാസം 28 വരെ തുടരും.
യു.എ.ഇ താമസ നിയമം അനുസരിച്ച് ഒരു മുറിയില്‍ 3 പേര്‍ക്കു താമസിക്കാം. മുറി താല്‍ക്കാലികമോ സ്ഥിരമോ ആയി വിഭജിക്കുന്നതും നിരോധിച്ചിട്ടുണ്ട്. ഒരു ഫഌറ്റില്‍ ഒരു കുടുംബം മാത്രമേ ആകാവൂ.

 

Latest News