Sorry, you need to enable JavaScript to visit this website.

യു.എ.ഇ ജബൽ ജൈസിന്റെ ബഹിരാകാശ ചിത്രങ്ങൾ കൗതുകമുണർത്തുന്നു

യു.എ.ഇ വിക്ഷേപിച്ച ഖലീഫാസാറ്റ് പകർത്തിയ ജബൽ ജൈസിന്റെ  ചിത്രം.

അബുദാബി - യു.എ.ഇ തദ്ദേശീയമായി വികസിപ്പിച്ച് വിക്ഷേപിച്ച ഖലീഫാസാറ്റ് പകർത്തിയ ജബൽജൈസിന്റെ ബഹിരാകാശ ചിത്രങ്ങൾ കൗതുകമുണർത്തുന്നു. മുഹമ്മദ് ബിൻ റാഷിദ് സ്‌പേസ് സെന്ററാണ് ട്വിറ്ററിൽ ചിത്രങ്ങൾ പങ്കുവെച്ചത്. സമുദ്രനിരപ്പിൽനിന്ന് 2000 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ജബൽ ജൈസിന്റെ പ്രത്യേകതകൾ വിവരിച്ചു കൊണ്ടാണ് ചിത്രങ്ങൾ ഷെയർ ചെയ്തത്. മഞ്ഞിൽ പൊതിഞ്ഞ മലനിരകളുടെ ആകാശ ചിത്രങ്ങൾ കൗതുകകരമാണ്. യു.എ.ഇയുടെ ഏറ്റവും ഉയരം കൂടിയ മലനിരയാണ് ജബൽ ജൈസ്. 
ജബൽജൈസിനെ കൂടാതെ ദുബായ് ലൗ ലേക്കിന്റെ ചിത്രങ്ങളും മുഹമ്മദ് ബിൻ റാഷിദ് സ്‌പേസ് സെന്റർ പങ്കുവെച്ചിട്ടുണ്ട്. 2020 ഓഗസ്റ്റിൽ അബുദാബിയുടെയും ദുബായിയുടെയും വ്യക്തതയുള്ള ചിത്രങ്ങൾ ബഹിരാകാശത്തു നിന്ന് ഖലീഫാസാറ്റ് എത്തിച്ചിരുന്നു. 


യു.എ.ഇയുടെ ഭൂപ്രദേശങ്ങളെക്കുറിച്ച് കൃത്യമായ വിവരങ്ങളാണ് ഈ സാറ്റലൈറ്റ് ചിത്രങ്ങൾ നൽകിയിരുന്നത്. തീരപ്രദേശങ്ങളെക്കുറിച്ചും മരുഭൂമിയെക്കുറിച്ചും ദ്വീപസമൂഹങ്ങളെക്കുറിച്ചും കൂടുതൽ വ്യക്തമായി മനസ്സിലാക്കാൻ ഈ ചിത്രങ്ങൾ ഉപകരിച്ചു. യു.എ.ഇയുടെ ആദ്യ സമ്പൂർണ സാറ്റലൈറ്റാണ് ഖലീഫാസാറ്റ്. ഖലീഫാസാറ്റ് പകർത്തിയ മസ്ജിദുൽ ഹറാമിന്റെ ചിത്രങ്ങളും ശ്രദ്ധേയമായിരുന്നു. 
 

Tags

Latest News