Sorry, you need to enable JavaScript to visit this website.

രാത്രി പരിശോധന: റിയാദിൽ ട്രാഫിക് നിയമ ലംഘകർ പിടിയിൽ

റിയാദ്- ട്രാഫിക് ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം രാത്രി നടത്തിയ പരിശോധനകളിൽ ഏതാനും നിയമ ലംഘകർ പിടിയിലായി. റിയാദ് എക്‌സ്പ്രസ് വേയിൽ റോഡിൽ അഴിഞ്ഞാടിയ നിയമ ലംഘകരെ ട്രാഫിക് ഉദ്യോഗസ്ഥർ പിന്തുടർന്ന് പിടികൂടുന്ന വീഡിയോ ക്ലിപ്പിംഗ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി. പരസ്പരം പോരടിക്കാൻ ഹെഡ് ലൈറ്റ് ഉപയോഗിക്കുക, തൊട്ടുമുമ്പിലുള്ള വാഹനവുമായി മതിയായ അകലം പാലിക്കാതിരിക്കുക, വ്യക്തതയില്ലാത്തതോ ഭാഗികമായി നശിപ്പിച്ചതോ ആയ നമ്പർ പ്ലേറ്റ് ഉപയോഗിക്കുക, രാത്രിയാത്രക്ക് ആവശ്യമായ രീതിയിൽ പ്രകാശമില്ലാതിരിക്കുക, മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗത്തിൽ വാഹനമോടിക്കുക, വാഹനത്തിനകം കാണുന്നത് മറയുന്ന രീതിയിൽ കർട്ടൻ സ്ഥാപിക്കുക തുടങ്ങിയ നിയമ ലംഘനങ്ങൾക്കാണ് ട്രാഫിക് വിഭാഗം നടപടി സ്വീകരിച്ചത്. നിയമ ലംഘകരെ തുടർനടപടികൾക്കായി ബന്ധപ്പെട്ട വിഭാഗത്തിന് കൈമാറിയെന്നും ട്രാഫിക് വിഭാഗം അറിയിച്ചു.
 

Tags

Latest News