Sorry, you need to enable JavaScript to visit this website.

സഞ്ജുവിനെ ഒഴിവാക്കണം, റിഷഭിനെ കളിപ്പിക്കണം -ഹോഗ്

ന്യൂദല്‍ഹി - ഇന്ത്യയുടെ നിശ്ചിത ഓവര്‍ ടീമുകളില്‍ റിഷഭ് പന്തിനെ തിരിച്ചുകൊണ്ടുവരണമെന്ന് മുന്‍ ഓസ്‌ട്രേലിയന്‍ സ്പിന്നര്‍ ബ്രാഡ് ഹോഗ്. അതിനായി സഞ്ജു സാംസണിനെയോ ശ്രേയസ് അയ്യരെയോ ഒഴിവാക്കണമെന്ന് ഹോഗ് നിര്‍ദേശിച്ചു. ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ രണ്ട് ടെസ്റ്റുകളിലാണ് റിഷഭ് ഏറ്റവും നന്നായി കളിച്ചത്. അതിനാല്‍ അടിയന്തരമായി റിഷഭിന് അവസരം നല്‍കണം. മറ്റൊരു ബാറ്റ്‌സ്മാനും കളിക്കാനാവാത്ത നിരവധി ഷോട്ടുകളുണ്ട് റിഷഭിന്റെ കലവറയില്‍ -ഓസീസ് സ്പിന്നര്‍ പറഞ്ഞു. 
അജിന്‍ക്യ രഹാനെ ശാന്തനായും ഭാവാഭിനയങ്ങളില്ലാതെയും ഓസ്‌ട്രേലിയയില്‍ ടീമിനെ നയിച്ചുവെങ്കിലും അദ്ദേഹത്തെ ക്യാപ്റ്റനായി കൊണ്ടുവരരുത്. വിരാട് കോഹ്‌ലിയെ  ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് മാറ്റുന്നത് താരത്തിന്റെ ബാറ്റിംഗിനെ ബാധിക്കുമെന്ന് ഹോഗ് കരുതുന്നു. 


 

Latest News