Sorry, you need to enable JavaScript to visit this website.

പോലീസ് എത്തിയപ്പോള്‍ വി.ഐ.പികളെല്ലാം കാര്‍ഡ്‌ബോര്‍ഡ്

ലണ്ടന്‍- കോവിഡ് വ്യാപനത്തിനെതിരായ നിയന്ത്രണങ്ങള്‍ ലംഘിച്ച്
പര്‍ട്ടി നടത്തുന്നുവെന്ന റിപ്പോര്‍ട്ട് ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് ഓടിയെത്തിയപ്പോഴേക്കും അതിഥികളെല്ലാം കട്ടൗട്ടുകള്‍.

പ്രമുഖ വ്യവസായി സ്റ്റീവ് വര്‍സാനോ സംഘടിപ്പിച്ച സൂം ബെര്‍ത്ത് ഡേ പാര്‍ട്ടിയിലാണ് സംഭവം.

കാമുകിയുടെ 56 ാം പിറന്നാള്‍ ആഘോഷിക്കാനാണ് സ്റ്റീവ് വേറിട്ട രീതി സ്വീകരിച്ചത്. എഴുപതോളം കാര്‍ഡ്‌ബോര്‍ഡ് അതിഥികളെ കണ്ടാണ് അതുവഴി പോയവര്‍ പോലീസിനു വിവരം നല്‍കിയത്.

പത്ത് പോലീസുകാര്‍ കുതിച്ചെത്തി തന്നെ ഒരു ക്രിമിനലിനെ പോലെ കണ്ടാണ് എല്ലാ മുറുകളും അരിച്ചുപൊറുക്കിയതെന്ന് അദ്ദേഹം പറഞ്ഞു.  
വെര്‍ച്വല്‍ പാര്‍ട്ടി കൂടുതല്‍ ആകര്‍ഷകമാക്കാനാണ് സ്റ്റീവ് മുറി നിറയെ 70 അതിഥികളുടെ കാര്‍ഡ്‌ബോര്‍ഡ് രൂപങ്ങള്‍ എത്തിച്ചത്.

 

Latest News