Sorry, you need to enable JavaScript to visit this website.

ക്വാരന്റൈന്‍ നിബന്ധനകളെ കുറ്റം പറഞ്ഞ താരത്തിന് കോവിഡ്‌

മെല്‍ബണ്‍ - ഓസ്‌ട്രേലിയന്‍ ഓപണ്‍ ടെന്നിസിന് മുന്നോടിയായി മെല്‍ബണ്‍ ഹോട്ടലുകളില്‍ ക്വാരന്റൈനില്‍ കഴിയുന്നവര്‍ക്കിടയിലും കോവിഡ് കണ്ടെത്തിയതായി വിക്ടോറിയ സ്‌റ്റെയ്റ്റ് ഗവണ്‍മെന്റ്. സ്പാനിഷ് കളിക്കാരി പൗള ബദോസ തനിക്ക് കോവിഡ് ബാധിച്ചതായി വെളിപ്പെടുത്തിയതിന് പിന്നാലെയാണ് ഗവണ്‍മെന്റിന്റെ പ്രതികരണം. 
ലോക അറുപത്തേഴാം നമ്പറായ ബദോസ അബുദാബിയില്‍ നിന്നാണ് മെല്‍ബണിലേക്ക് വന്നത്. 14 ദിവസത്തെ ക്വാരന്റൈനില്‍ ഏഴ് ദിവസം പൂര്‍ത്തിയാക്കിയിരുന്നു. ബദോസയെ മറ്റൊരു ഹോട്ടലിലേക്ക് മാറ്റി. എഴുപത്തിരണ്ട് കളിക്കാര്‍ ഹോട്ടല്‍ മുറികളില്‍ ഐസൊലേഷനിലാണ്. ബാക്കിയുള്ളവര്‍ക്ക് ക്വാരന്റൈനിനിടെ പരിശീലനത്തിന് അനുമതിയുണ്ട്. ഓസ്‌ട്രേലിയയിലെ കര്‍ശന നിബന്ധനകളെക്കുറിച്ച് വിമര്‍ശനമുന്നയിച്ച കളിക്കാരില്‍ ബദോസയുമുണ്ടായിരുന്നു. 

Latest News