Sorry, you need to enable JavaScript to visit this website.

രണ്ടു വര്‍ഷത്തിനു ശേഷം സ്വന്തം ഗ്രൗണ്ടില്‍ ചെമ്പട കീഴടങ്ങി

ലിവര്‍പൂള്‍ - തുടര്‍ച്ചയായ അറുപത്തെട്ട് മത്സരങ്ങളിലെ അജയ്യമായ കുതിപ്പിനു ശേഷം ആന്‍ഫീല്‍ഡില്‍ ലിവര്‍പൂളിന് കാലിടറി. ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ മത്സരത്തില്‍ ലിവര്‍പൂളിനെ ആന്‍ഫീല്‍ഡില്‍ ബേണ്‍ലി 1-0 ന് മുട്ടുകുത്തിച്ചു. കളി തീരാന്‍ ഏഴ് മിനിറ്റ് മാത്രം ശേഷിക്കെ പെനാല്‍ട്ടിയില്‍ നിന്നായിരുന്നു ബേണ്‍ലി വിജയഗോളടിച്ചത്. ആഷ്‌ലി ബാണ്‍സിനെ ഗോള്‍കീപ്പര്‍ അലിസണ്‍ ബെക്കര്‍ വീഴ്ത്തിയതിനായിരുന്നു പെനാല്‍ട്ടി വിധിച്ചത്. ആഷ്‌ലി തന്നെ കിക്കെടുത്തു. പ്രീമിയര്‍ ലീഗില്‍ 2017 ഏപ്രിലിലാണ് അവസാനം ആന്‍ഫീല്‍ഡില്‍ ലിവര്‍പൂള്‍ തോറ്റത്. ആന്‍ഫീല്‍ഡില്‍ അവസാനം ബേണ്‍ലി ജയിച്ചത് 1974 ലാണ്. 

Latest News